കേരളം

kerala

ETV Bharat / bharat

NewsClick CBI FCRA ന്യൂസ് ക്ലിക്കിന് നേരെ സിബിഐയും, പ്രബീർ പുർകയസ്‌തയുടെ വീട്ടിലും ഓഫീസിലും സിബിഐ റെയ്‌ഡ് - FCRA violations case

ന്യൂസ് ക്ലിക്കിന് എതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ പ്രകാരം ഡല്‍ഹി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. അതിന്‍റെ ഭാഗമായി അറസ്റ്റ് ചെയ്‌ത ന്യൂസ് ക്ലിക്കിന്‍റെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകയസ്‌തയെയും എച്ച് ആർ മേധാവി അമിത് ചക്രവർത്തിയെയും ഡൽഹി കോടതി ചൊവ്വാഴ്‌ച 10 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു.

UAPA Case accused send to judicial custody  Send To Judicial Custody  യുഎപിഎ കേസ്  വിദേശ പണം കൈപ്പറ്റിയ കേസ്‌  case of receiving foreign money  ജുഡീഷ്യൽ കസ്റ്റഡി അനുവദിച്ച്‌ കോടതി  Court granted judicial custody  News click  പ്രബീർ പുർകയസ്‌ത  Prabir Purkayastha  Judicial Custody
UAPA Case Accused Send To Judicial Custody

By ETV Bharat Kerala Team

Published : Oct 11, 2023, 11:28 AM IST

ന്യൂഡൽഹി:വിദേശ ഫണ്ട് കൈപ്പറ്റിയ കേസില്‍ ന്യൂസ് ക്ലിക്ക് സ്ഥാപകൻ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകയസ്‌തയുടെ വീട്ടിലും ഓഫീസിലും സിബിഐ റെയ്‌ഡ്. വിദേശ സംഭാവന നിയന്ത്രണ നിയമം Foreign Contribution Regulation Act (FCRA) ലംഘിച്ചതുമായി ബന്ധപ്പെട്ട് ഓൺലൈൻ മാധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്കിന് എതിരെ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് രണ്ടിടത്ത് റെയ്‌ഡ് നടക്കുന്നത്.

നേരത്തെ ന്യൂസ് ക്ലിക്കിന് എതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ പ്രകാരം ഡല്‍ഹി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. അതിന്‍റെ ഭാഗമായി അറസ്റ്റ് ചെയ്‌ത ന്യൂസ് ക്ലിക്കിന്‍റെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകയസ്‌തയെയും എച്ച് ആർ മേധാവി അമിത് ചക്രവർത്തിയെയും ഡൽഹി കോടതി ചൊവ്വാഴ്‌ച 10 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു (UAPA Case accused send to judicial custody). ഉച്ചയ്ക്ക് 2:50 ഓടെ ഇരുവരെയും അഡീഷണൽ സെഷൻസ് ജഡ്‌ജി ഹർദീപ് കൗറിന് മുന്നിൽ ഹാജരാക്കി തുടർന്ന് പ്രോസിക്യൂഷൻ ഇരുവർക്കും 10 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡി ആവശ്യപ്പെട്ടു.

അപേക്ഷയിലും രേഖയിലും ഉദ്ധരിച്ച വാദങ്ങൾ കണക്കിലെടുത്ത്, പ്രതികളായ പ്രബിർ പുർകയസ്‌തയെയും അമിത് ചക്രവർത്തിയെയും 10 ദിവസത്തേക്ക് ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ഒക്ടോബർ 20 ന് ഹാജരാക്കുകയും ചെയ്യുന്നു എന്ന്‌ എഎസ്ജെ കൗർ കൂട്ടിച്ചേർത്തു. ഇരുവരുടെയും അറസ്റ്റിനെ ചോദ്യം ചെയ്‌ത രണ്ട് പ്രതികളുടെയും അഭിഭാഷകന്‍റെ വാദങ്ങളും ഡൽഹി ഹൈക്കോടതിയിൽ കോടതി പുറപ്പെടുവിച്ച ആദ്യ റിമാൻഡ് ഉത്തരവും ജഡ്‌ജി പരിഗണിച്ചു.

നിലവിലെ കേസിലെ നടപടികൾക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ നിന്ന് സ്റ്റേ ഇല്ലെങ്കിലും എഫ്‌ഐആർ റദ്ദാക്കാൻ ഹർജി സമർപ്പിച്ചതായും അവർ പറഞ്ഞു. ഇരുവരുടെയും ജുഡിഷ്യൽ കസ്റ്റഡി അപേക്ഷയിൽ അന്വേഷണം നിർണായകമായ അവസ്ഥയിലാണെന്നും കേസ് വലുതും ആഴത്തിലുള്ളതുമായ ഗൂഢാലോചനയുമായി ബന്ധപ്പെട്ടതിനാൽ ശരിയായ അന്വേഷണം നടത്തണമെന്നും കൂടുതൽ കുറ്റകൃത്യം ചെയ്യുന്നത്‌ തടയണമെന്നും കോടതി പറഞ്ഞു.

കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും കേസുമായി ബന്ധമുള്ള നിരവധി ആളുകളെ ചോദ്യം ചെയ്യാനുള്ള ശേഷിയുണ്ടെന്നും വിവിധ ധനകാര്യ സ്ഥാപനങ്ങൾക്ക് അയച്ച നോട്ടീസുകളുടെ മറുപടി കാത്തിരിക്കുകയാണെന്നും ഡിജിറ്റൽ ഡാറ്റയുടെ വിശകലനം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിനിടയിലെ സംഭവവികാസങ്ങളെ അടിസ്ഥാനമാക്കി പിന്നീടുള്ള ഘട്ടത്തിൽ പ്രതികളുടെ കസ്റ്റഡി ആവശ്യമായി വന്നേക്കാമെന്നും അതിനായി പ്രത്യേകം അപേക്ഷ നൽകുമെന്നും ഹർജിയിൽ പറയുന്നു.

രണ്ട് പ്രതികളുടെയും അഭിഭാഷകർ ജുഡിഷ്യൽ കസ്റ്റഡി അപേക്ഷയെ എതിർത്തതായി കോടതി ചൂണ്ടിക്കാട്ടി. സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു), ഡയറക്‌ടറേറ്റ് ഓഫ് എൻഫോഴ്‌സ്‌മെന്‍റ്‌ (ഇഡി), ആദായനികുതി വകുപ്പ് എന്നിവയുൾപ്പെടെ വിവിധ ഏജൻസികളുടെ ഒന്നിലധികം അന്വേഷണങ്ങളുടെ കേസാണിതെന്ന് സമർപ്പിച്ചതായും കോടതി ചൂണ്ടിക്കാട്ടി.

അറസ്റ്റ് ഒക്‌ടോബർ 3 ന്:ഡൽഹി പൊലീസിന്‍റെ സ്‌പെഷ്യൽ സെൽ പുർകയസ്‌തയെയും ചക്രവർത്തിയെയും ഒക്‌ടോബർ 3 ന് അറസ്റ്റ് ചെയ്‌തിരുന്നു. ഡൽഹിയിലെ ന്യൂസ്‌ക്ലിക്കിന്‍റെ ഓഫീസും പൊലീസ് സീൽ ചെയ്‌തു. ഇന്ത്യയുടെ പരമാധികാരം തകർക്കുന്നതിനും രാജ്യത്തിനെതിരെ അതൃപ്‌തി ഉണ്ടാക്കുന്നതിനുമായി ചൈനയിൽ നിന്നാണ് വാർത്ത പോർട്ടലിലേക്ക് വലിയൊരു തുക വന്നതെന്ന് എഫ്‌ഐആർ പറയുന്നു. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്നതിന് പീപ്പിൾസ് അലയൻസ് ഫോർ ഡെമോക്രസി ആൻഡ് സെക്യുലറിസം (പാഡ്‌സ്) എന്ന ഗ്രൂപ്പുമായി ഗൂഢാലോചന നടത്തിയതായും അതിൽ ആരോപിക്കുന്നു.

ഒക്‌ടോബർ മൂന്നിന് ഡൽഹിയിലെ 88 സ്ഥലങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലെ ഏഴ് സ്ഥലങ്ങളിലും എഫ്‌ഐആറിൽ പേരുള്ള പ്രതികളുടെ ഡാറ്റ വിശകലനത്തിനായി റെയ്‌ഡ്‌ നടത്തിയതായി പൊലീസ് അറിയിച്ചു. ന്യൂസ് ക്ലിക്കിന് ചൈനയിൽ നിന്നും ധനസഹായം ലഭിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് സ്ഥാപനത്തിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് റെയ്‌ഡ് നടത്തിയത്. ന്യൂസ്‌ക്ലിക്കിന്‍റെ ഓഫീസുകളിൽ നിന്നും മാധ്യമപ്രവർത്തകരുടെ വസതികളിൽ നിന്നും 300-ഓളം ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു. റെയ്‌ഡുകളെ തുടർന്ന് ഒമ്പത് വനിത മാധ്യമപ്രവർത്തകർ ഉൾപ്പെടെ 46 പേരെ ഡൽഹിയി പൊലീസിന്‍റെ പ്രത്യേക സെൽ ചോദ്യം ചെയ്‌തിട്ടുണ്ട്.

ALSO READ:എഫ്‌ഐആർ പകർപ്പ് ആവശ്യപ്പെട്ട് പ്രബീർ പുർകയസ്‌തയുടെ ഹർജി: ഡൽഹി പൊലീസിന് നോട്ടീസ് അയച്ച് കോടതി

ABOUT THE AUTHOR

...view details