- സംസ്ഥാനത്തെ ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. 37 ദിവസത്തിനിടെ വില കൂട്ടിയത് 22 തവണ.
- സംസ്ഥാന ബജറ്റിന്മേലുള്ള ചർച്ചകൾ ഇന്ന് അവസാനിക്കും. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്ക് ധനമന്ത്രി മറുപടി പറയും.
- കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഇന്നുമുതൽ. ഇരുന്ന് യാത്ര ചെയ്യാൻ മാത്രമാണ് അനുമതി. സർവീസുകളെക്കുറിച്ചുള്ള വിവരങ്ങൾ 'എന്‍റെ കെഎസ്ആർടിസി' മൊബൈൽ ആപ്പ്, www.keralartc.com വെബ്സൈറ്റ് എന്നിവയിൽ ലഭ്യമാകും. ടിക്കറ്റുകൾ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
- ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഇന്ന് ഡൽഹിയിൽ. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സുരേന്ദ്രനെ കേന്ദ്ര നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചചെന്ന് സൂചന. ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് എന്നിവരെ കാണും. ചർച്ചകളിൽ കേന്ദ്രമന്ത്രി വി. മുരളീധരനും പങ്കെടുക്കും.
- സംസ്ഥാനത്ത് ഇന്ന് റേഷൻ വിതരണം ഉണ്ടായിരിക്കില്ല. സോഫ്‌ട്‌വെയറിൽ ആവശ്യമായ ക്രമീകരണം ചെയ്യേണ്ടതിനാലാണ് മുടക്കം. ഈ മാസത്തെ റേഷൻ വിതരണം നാളെ പുനരാരംഭിക്കും.
- സംസ്ഥാനത്ത് യന്ത്രവത്കൃത യാനങ്ങളുടെ ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി നിലവിൽവരും. ജൂലായ് 31ന് അർധരാത്രി വരെ 52 ദിവസത്തേക്കാണ് നിരോധനം .
- ആർടിപിസിആർ നിരക്ക് കുറച്ചതിനെതിരെയുള്ള സ്വകാര്യ ലാബുകളുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. 500 രൂപയാക്കിയ സർക്കാർ നടപടി കോടതി നേരത്തെ ശരിവച്ചിരുന്നു.
- ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇഡിയുടെ മറുവാദമാണ് ഇന്ന് നടക്കുക.
- ജയിലിൽ പ്രത്യേക ഭക്ഷണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒളിമ്പ്യൻ സുശീൽ കുമാർ സമർപ്പിച്ച ഹർജി ഇന്ന് ഡൽഹി കോടതി പരിഗണിക്കും. പ്രോട്ടീൻ ഷെയ്ക്കും വ്യായാമ ഉപകരണങ്ങളും വേണമെന്ന് ആവശ്യം.
- ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്‍റ് ഇന്നും തുടരും. ഇന്നത്തെ രണ്ട് മത്സരങ്ങളിൽ റാഫേൽ നദാൽ ഡിയേഗോ ഷ്വാർട്‌സ്‌മാനെയും നൊവാക് ജൊക്കോവിച്ച് മാറ്റിയോ ബെറെറ്റിനിയെയും നേരിടും.
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പത്ത് പ്രധാന വാര്‍ത്തകള്‍...
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍