കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍

ഇന്നത്തെ പത്ത് പ്രധാന വാര്‍ത്തകള്‍...

news today  todays headlines  trending news  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍  ഇന്നത്തെ പത്ത് പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Jun 8, 2021, 7:00 AM IST

  1. മുട്ടിൽ മരംമുറി കേസ് പ്രതിപക്ഷം ഇന്ന് സഭയിൽ ഉന്നയിക്കും. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയേക്കും. ബജറ്റിന്മേലുള്ള പൊതു ചർച്ചയും ഇന്ന് തുടരും.
    സഭയിൽ ഇന്ന്
  2. കെ. സുന്ദരയുടെ മൊഴിയുടെ റിപ്പോർട്ട് ഇന്ന് കോടതിക്ക് നൽകും. തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ എന്നിവയും കൂട്ടിച്ചേർക്കും. ബിജെപി പ്രാദേശിക നേതാക്കളെയും പ്രതി ചേർക്കും.
    കെ. സുന്ദര
  3. സംസ്ഥാനത്തെ വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കോടതി സ്വമേധയാ എടുത്ത ഹർജിയും ഡിവിഷൻ ബെഞ്ച് പരിഗണിക്കും.
    വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും
  4. ലക്ഷദ്വീപ് വിഷയത്തിൽ കോടതി ഇടപെടൽ ആവശ്യപ്പെട്ട ഹർജി ഇന്ന് പരിഗണിക്കും. റാവുത്തർ ഫെഡറേഷൻ നൽകിയ ഹർജിയാണ് ഇന്ന് ഹൈക്കോടതി പരിഗണിക്കുക.
    ലക്ഷദ്വീപ് വിഷയത്തിൽ ഹർജി ഇന്ന് പരിഗണിക്കും
  5. ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം. സർക്കാർ സഹായം പ്രതീക്ഷിച്ച് തൊഴിലാളികൾ.
    ട്രോളിംഗ് നിരോധനം
  6. രവി പൂജാരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ക്വട്ടേഷൻ നടപ്പാക്കിയവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചു. ഇന്ന് ഓൺലൈനായി രവി പൂജാരിയെ കോടതിയിൽ ഹാജരാക്കും.
    രവി പൂജാരി
  7. എൻസിപി സംസ്ഥാന സമിതി യോഗം ഇന്ന്. വൈകിട്ട് മൂന്ന് മണിക്ക് ഓൺലൈനായാണ് യോഗം. ഇന്നത്തേത് സംസ്ഥാന സമിതി പുനഃസംഘടിപ്പിച്ചതിന് ശേഷമുള്ള ആദ്യ യോഗം.
    എൻസിപി സംസ്ഥാന സമിതി യോഗം ഇന്ന്
  8. വിവാദ ആൾദൈവം അസാറാം ബാപ്പുവിന്‍റെ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജീവപര്യന്തം കഠിനതടവ് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. ആയുർവേദ ആശുപത്രിയിൽ ചികിത്സ അനുവദിക്കണമെന്നും ആവശ്യം.
    അസാറാം ബാപ്പുവിന്‍റെ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
  9. രാജ്യത്ത് കൊവിഡ് മൂലം അനാഥരായ കുട്ടികളുടെ വിഷയത്തിൽ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും. ഔദ്യോഗിക വെബ്സൈറ്റിൽ ഉത്തരവ് അപ്‌ലോഡ് ചെയ്യുമെന്ന് കോടതി.
    സുപ്രീംകോടതി
  10. ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ മത്സരങ്ങൾ ഇന്നും തുടരും.
    ഫ്രഞ്ച് ഓപ്പൺ

ABOUT THE AUTHOR

...view details