കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ - ഇന്നത്തെ പ്രധാന പത്ത് വാർത്തകൾ

ഇന്നത്തെ പ്രധാന പത്ത് വാർത്തകൾ

news today  ഇന്നത്തെ പ്രധാന വാർത്തകൾ  ഇന്നത്തെ പ്രധാന പത്ത് വാർത്തകൾ  Today's top 10 news
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Apr 19, 2021, 7:00 AM IST

  • തൃശൂർ പൂരം, ചീഫ് സെക്രട്ടറി പങ്കെടുക്കുന്ന യോഗം ഇന്ന്. സ്വരാജ് റൗണ്ടിലേക്ക് ജനങ്ങളെ പ്രവേശിപ്പിക്കുന്നതിനുള്ള മാനദണ്ഡത്തില്‍ അന്തിമ തീരുമാനം ഇന്ന്. പ്രവേശന പാസ് ഇന്ന് മുതൽ അനുവദിക്കും
    തൃശൂർ പൂരം; ചീഫ് സെക്രട്ടറി പങ്കെടുക്കുന്ന യോഗം ഇന്ന്
  • മുട്ടാർപുഴയിൽ പെണ്‍കുട്ടി മരിച്ച സംഭവത്തിൽ പിതാവ് സനുമോഹന്‍റെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. ഇയാളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു.
    മുട്ടാർപുഴയിൽ പെണ്‍കുട്ടി മരിച്ച സംഭവത്തിൽ പിതാവ് സനുമോഹന്‍റെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും.
  • രാജ്യസഭാ തെരഞ്ഞെടുപ്പ്, ഇടതുപക്ഷ സ്ഥാനാർഥികളായ ജോണ്‍ ബ്രിട്ടാസും ഡോ. ശിവദാസനും ഇന്ന് പത്രിക നൽകും. രാവിലെ 11.30ന് നിയമസഭാ സെക്രട്ടറിക്കാണ് പത്രിക നൽകുക
    രാജ്യസഭാ തെരഞ്ഞെടുപ്പ്, ഇടതുപക്ഷ സ്ഥാനാർഥികളായ ജോണ്‍ ബ്രിട്ടാസും ഡോ. ശിവദാസനും ഇന്ന് പത്രിക നൽകും.
  • കടൽകൊലക്കേസ് ഇന്ന് സുപ്രീം കോടതിയിൽ. ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളികൾ മരിച്ച കേസ് അവസാനിപ്പിക്കുന്നതിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും.
    കടൽകൊലക്കേസ് ഇന്ന് സുപ്രീം കോടതിയിൽ.
  • തെരഞ്ഞെടുപ്പ് വിലയിരുത്താൻ കോണ്‍ഗ്രസ് ഡിസിസി പ്രസിഡന്‍റുമാരുടെ യോഗം ഇന്ന്. പ്രവർത്തന റിപ്പോർട്ടുകൾ ജില്ലാ പ്രസിഡന്‍റുമാർ യോഗത്തിൽ വയ്ക്കും.
    തെരഞ്ഞെടുപ്പ് വിലയിരുത്താൻ കോണ്‍ഗ്രസ് ഡിസിസി പ്രസിഡന്‍റുമാരുടെ യോഗം ഇന്ന്.
  • പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവർണറെ കാണും. കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്‌ച
    പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവർണറെ കാണും.
  • പാനൂരിലെ യുത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതകത്തിൽ റിമാൻഡിൽ കഴിയുന്നവരെ ഇന്ന് കോടതിയിൽ ഹാജരാക്കും
    പാനൂരിലെ യുത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതകത്തിൽ റിമാൻഡിൽ കഴിയുന്നവരെ ഇന്ന് കോടതിയിൽ ഹാജരാക്കും
  • നാസയുടെ ചൊവ്വാ ദൗത്യം പെഴ്‌സിവീയറൻസിന്‍റെ ഭാഗമായുള്ള ഇൻജെന്യൂയിറ്റി ഹെലികോപ്‌റ്റർ ഇന്ന് പറത്താൻ സാധ്യത. ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് ഒന്നിനാണ് ദൗത്യം
    നാസയുടെ ചൊവ്വാ ദൗത്യം പെഴ്‌സിവീയറൻസിന്‍റെ ഭാഗമായുള്ള ഇൻജെന്യൂയിറ്റി ഹെലികോപ്‌റ്റർ ഇന്ന് പറത്താൻ സാധ്യത
  • കേരളത്തിൽ 22 വരെ വേനൽമഴ തുടരും. ഇടിമിന്നലിനും മണിക്കൂറിൽ 40 കി.മീ വേഗതിയിൽ കാറ്റുവീശാനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം
    കേരളത്തിൽ 22 വരെ വേനൽമഴ തുടരും
  • ഐപിഎല്ലിൽ ഇന്ന് ചെന്നൈ-രാജസ്ഥാൻ പോരാട്ടം.
    ഐപിഎല്ലിൽ ഇന്ന് ചെന്നൈ-രാജസ്ഥാൻ പോരാട്ടം

ABOUT THE AUTHOR

...view details