- ഇന്ന് മുതൽ എക്‌സിറ്റ് പോളുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. ഇന്ന് മുതൽ ഏപ്രിൽ 29 വരെയാണ് നിരോധനം. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലും എക്‌സിറ്റ് പോളുകൾ നടത്തുന്നതും പ്രസിദ്ധീകരിക്കുന്നതും നിരോധിച്ച് കമ്മിഷൻ ഉത്തരവിറക്കി.
- പശ്ചിമ ബംഗാളും അസമും ഇന്ന് പോളിങ് ബൂത്തുകളിലേക്ക്. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. പശ്ചിമ ബംഗാളിലെ 30ഉം അസമിലെ 47ഉം മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്.
- തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി മുന്നണികൾ. എൻഡിഎ പ്രചാരണത്തിനായി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ ഇന്ന് കണ്ണൂരിൽ. ധർമടത്ത് റോഡ് ഷോ നടത്തും. രാഹുൽ ഗാന്ധിയുടെ കേരളത്തിലെ പ്രചാരണം തുടരുന്നു. ഇന്ന് ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ പ്രചാരണം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ രണ്ടാം ഘട്ട പ്രചാരണം ഇന്ന് മുതൽ.
- പുത്തൻ പ്രചാരണ തന്ത്രങ്ങളുമായി സിപിഎം. ഏപ്രിൽ ഒന്ന് മുതൽ പിണറായി വിജയനും പിബി അംഗങ്ങളുമടക്കം വീട്ടുമുറ്റത്തെത്തി വോട്ടഭ്യർഥിക്കും.
- സംസ്ഥാനത്ത് പോസ്റ്റൽ വോട്ടുകൾ ശേഖരിച്ച് തുടങ്ങി. പോളിംഗ് ഉദ്യോഗസ്ഥർ വീടുകളിലെത്തി വോട്ട് രേഖപ്പെടുത്തും. ഭിന്നശേഷിക്കാർ, 80 വയസ് കഴിഞ്ഞവർ, കൊവിഡ് പോസിറ്റീവായവർ, ക്വറന്‍റൈനിൽ കഴിയുന്നവർ എന്നിവർക്കാണ് തപാൽ വോട്ട് ചെയ്യാൻ കഴിയുക. ഏപ്രിൽ രണ്ട് വരെ തപാൽ വോട്ട് ചെയ്യും.
- കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സ്വപ്‌നയുടെ ശബ്‌ദരേഖയും ഗൂഡാലോചനയും അന്വേഷണ പരിധിയിൽ. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അനുമതിക്ക് ശേഷം ഉത്തരവിറക്കും.
- കൊവിഡ് വ്യാപനം കണക്കിലെടുത്ത് മഹാരാഷ്‌ട്രയിൽ നാളെ മുതൽ രാത്രികാല കർഫ്യൂ. മാളുകൾ രാത്രി എട്ട് മുതൽ രാവിലെ ഏഴ് വരെ അടച്ചിടും. അടുത്ത മാസം നാലാം തീയതി മുതൽ നിരോധനാജ്ഞ.
- പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് പര്യടനം തുടരുന്നു. മോദി ഇന്ന് ഒരാഖണ്ഡിയിലെ മത്‌വ ക്ഷേത്രം സന്ദർശിക്കും. മോദിയുടെ സന്ദർശനത്തിൽ ബംഗ്ലാദേശിൽ പ്രതിഷേധം വ്യാപകം. അക്രമസംഭവങ്ങളിൽ നാല് പേർ മരിച്ചതായി റിപ്പോർട്ട്.
- ആഗോള കാലാവസ്ഥ ഉച്ചകോടിയിലേക്ക് മോദിയടക്കം 40 നേതാക്കളെ ക്ഷണിച്ച് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. രണ്ട് ദിവസത്തെ ഉച്ചകോടി ഏപ്രിൽ 22, 23 ദിവസങ്ങളിൽ വെർച്വലായി നടക്കും.
- ഐ ലീഗ് ഫുട്‌ബോളിലെ കിരീട പോരാട്ടത്തിന് ഗോകുലം കേരള എഫ്‌സി ഇന്നിറങ്ങും. മണിപ്പൂർ ക്ലബായ ട്രാവു എഫ്‌സി ആണ് എതിരാളികൾ. വിജയിച്ചാൽ ചരിത്രത്തിലാദ്യമായി ഐ ലീഗ് കിരീടം കേരളത്തിലെത്തും. മത്സരം വൈകിട്ട് അഞ്ച് മണിക്ക്.
ഇന്നത്തെ പ്രധാന വാർത്തകൾ - ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ
ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ...
ഇന്നത്തെ പ്രധാന വാർത്തകൾ