- സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാർഥികളുമായി ഇന്ന് മന്ത്രി എ.കെ ബാലൻ ചർച്ച നടത്തും. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാൽ സർക്കാരിന് പുതിയ ഉറപ്പുകൾ നൽകാനാവില്ല. ചർച്ചയുടെ ഗതിയനുസരിച്ച് സമരത്തിൽ തുടർനടപടിയെടുക്കാൻ സിപിഒ ഉദ്യോഗാർഥികൾ. 32 ദിവസമായി തുടരുന്ന സമരം ഇന്ന് അവസാനിപ്പിക്കാൻ എൽജിഎസ് ഉദ്യോഗാർഥികൾ.
- പിഎസ്‌സി ഉദ്യോഗാർഥികളുടെ സെക്രട്ടേറിയറ്റ് സമരത്തെ പ്രതിരോധിക്കാന്‍ ഡിവൈഎഫ്ഐ വിശദീകരണ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം. യോഗം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഈ സര്‍ക്കാരിന്‍റെ കാലത്ത് പിഎസ്‌സി വഴി ജോലി ലഭിച്ചവര്‍ക്ക് യോഗങ്ങളില്‍ സംസ്ഥാന വ്യാപകമായി സ്വീകരണം നല്‍കാനും ഡിവൈഎഫ്ഐ.
- സംസ്ഥാനത്തിന്‍റെ പുതിയ ചീഫ് സെക്രട്ടറിയായി വി.പി. ജോയ് ഇന്ന് ചുമതലയേൽക്കും. വിശ്വാസ് മേത്ത വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. 2023 ജൂൺ 30 വരെയായിരിക്കും വി.പി. ജോയിയുടെ കാലാവധി.
- ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണം ഇന്ന്. രാവിലെ 10.24ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപണം. ഉപഗ്രഹത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ഭഗവദ് ഗീതയും.
- എൻസിപിയുടെ സംസ്ഥാന നേതൃയോഗം ഇന്ന്. മന്ത്രി എ.കെ. ശശീന്ദ്രനെ വീണ്ടും മത്സരിപ്പിക്കുന്നതിലടക്കം തീരുമാനം ഉണ്ടായേക്കും.
- കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തമിഴ്‌നാടും പുതുച്ചേരിയും സന്ദർശിക്കും. ബിജെപി സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തും. സ്ഥാനാർഥി നിർണയം അടക്കം ചർച്ചയായേക്കും.
- കർഷക സംഘടനകളുടെ സമരം തുടരുന്നു. വരും ദിവസങ്ങളിൽ വ്യാപകമായി കിസാൻ മഹാ പഞ്ചായത്തുകൾ സംഘടിപ്പിക്കാനും തീരുമാനം.
- വിജയ് ഹസാരെ ഏകദിന ട്രോഫിയിൽ ഇന്ന് കേരളം ബിഹാറിനെ നേരിടും. ക്വാർട്ടറിലേക്ക് മുന്നേറാൻ കേരളത്തിന് ഇനിയുള്ള എല്ലാ മത്സരങ്ങളും നിർണായകം.
- ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് രണ്ട് മത്സരങ്ങൾ. വൈകിട്ട് 5.30ന് ഗോവ ഹൈദരാബാദിനെയും രാത്രി 8.30ന് മുംബൈ സിറ്റി എടികെ മോഹൻ ബഗാനെയും നേരിടും.
- ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ഇരട്ട പോരാട്ടം. ക്രിസ്റ്റൽ പാലസ് ഫുൾഹാമിനെയും ലെസ്റ്റർ സിറ്റി ആഴ്‌സണലിനെയും നേരിടും.
ഇന്നത്തെ പ്രധാന വാർത്തകൾ