കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ - kerala top news

ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ...

news today kerala  പ്രധാന വാർത്തകൾ  ഇന്നത്തെ പ്രധാന വാർത്തകൾ  kerala top news  weather updates
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Jun 18, 2021, 7:00 AM IST

  1. സംസ്ഥാനത്ത് ഇന്നു മുതൽ സ്വകാര്യ ബസുകൾ സർവീസ് ആരംഭിക്കും. രജിസ്ട്രേഷൻ നമ്പർ അനുസരിച്ച് ഒറ്റ അക്കം, ഇരട്ട അക്കം കണക്കാക്കി ഒന്നിടവിട്ട ദിവസങ്ങളിലാകും സർവീസ്. ശനിയും ഞായറും സർവീസ് ഉണ്ടാകില്ല.
    സംസ്ഥാനത്ത് ഇന്നു മുതൽ സ്വകാര്യ ബസുകൾ സർവീസ് ആരംഭിക്കും
  2. 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട്.
    10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
  3. രമേശ് ചെന്നിത്തല രാഹുൽഗാന്ധിയുമായി ഇന്ന് ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും.
    രമേശ് ചെന്നിത്തല രാഹുൽഗാന്ധിയുമായി ഇന്ന് ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും
  4. ആരോഗ്യ പ്രവർത്തകരുടെ നിൽപ് സമരം ഇന്ന്. ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികൾക്കും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ഐഎംഎയുടെ നേതൃത്വത്തിലാണ് രാജ്യവ്യാപകമായി പ്രതിഷേധം നടത്തുന്നത്
    ആരോഗ്യ പ്രവർത്തകരുടെ നിൽപ് സമരം ഇന്ന്
  5. സിപിഎം സംസ്ഥാന സക്രട്ടേറിയറ്റ് യോഗം ഇന്ന്. മരം മുറി വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് യോഗം
    സിപിഎം സംസ്ഥാന സക്രട്ടേറിയറ്റ് യോഗം ഇന്ന്
  6. പെരിന്തൽമണ്ണ ഏലംകുളത്തെ കൊലപാതകം. പ്രതിയെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും. പെണ്‍കുട്ടിയുടെ സംസ്കാരം ഇന്ന്.
    പ്രതിയെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും
  7. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ 'റിങ് റോഡ്' ഫോണ്‍ ഇൻ പരിപാടി ഇന്ന്. വൈകിട്ട് 5 മണി മുതൽ ആറുമണി വരെ വിളിക്കാം നമ്പർ- 18004257771(ടോൾ ഫ്രീ)
    പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ 'റിങ് റോഡ്' ഫോണ്‍ ഇൻ പരിപാടി ഇന്ന്
  8. ഇന്ത്യ- ന്യൂസിലന്‍റ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം. മത്സരം ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് സതാപ്‌ടണിലെ റോസ്ബൗണ സ്റ്റേഡിയത്തിൽ.
    ഇന്ത്യ- ന്യൂസിലന്‍റ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
  9. യൂറോക്കപ്പിൽ ഇന്ന് മൂന്ന് മത്സരങ്ങൾ. വൈകിട്ട് 6.30ന് സ്വീഡൻ- സ്ലൊവാക്യയെയും രാത്രി 9.30ന് ക്രൊയോഷ്യ- ചെക്ക് റിപ്പബ്ലിക്കിനെയും നേരിടും. രാത്രി 12.30ന് ഇംഗ്ലണ്ട്- സ്കോട്ട്ലൻഡ് പോരാട്ടം.
    യൂറോക്കപ്പിൽ ഇന്ന് മൂന്ന് മത്സരങ്ങൾ
  10. ഇറാനിൽ ഇന്ന് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്. 5.9 കോടി വോട്ടർമാരാണ് ഇറാനിൽ ഉള്ളത്.
    ഇറാനിൽ ഇന്ന് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്

ABOUT THE AUTHOR

...view details