വഡോദരയിൽ നവജാത ഇരട്ട കുട്ടികൾക്ക് കൊവിഡ് - ഗുജറാത്ത്
കടുത്ത വയറിളക്കവും നിർജ്ജലീകരണവും മൂലമാണ് കുഞ്ഞുങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വഡോദരയിൽ നവജാത ഇരട്ട കുട്ടികൾക്ക് കൊവിഡ്
വഡോദര:ഗുജറാത്തിലെ വഡോദരയിൽ നവജാത ഇരട്ട കുട്ടികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡിസ്‌ചാർജ് ചെയ്ത് 15 ദിവസത്തിന് ശേഷമാണ് കടുത്ത വയറിളക്കവും നിർജ്ജലീകരണവും മൂലം കുഞ്ഞുങ്ങളെ വീണ്ടും ആശുപത്രിയിലെത്തിച്ചത്. പിന്നീടുള്ള വിദഗ്ദമായ പരിശോധനയിൽ കുഞ്ഞുങ്ങൾക്ക് കൊവിഡ് ഫലം പോസിറ്റീവായി. കുഞ്ഞുങ്ങൾക്ക് യാതൊരുവിധ കുഴപ്പവുമില്ലെന്നും വേണ്ട ചികിത്സകൾ നൽകുന്നുണ്ടെന്നും വഡോദരയിലെ എസ്എസ്‌ജി ആശുപത്രി പീഡിയാട്രിക്സ് വിഭാഗം മേധാവി ഡോ. ഷീൽ അയ്യർ പറഞ്ഞു. ഇവരുടെ മാതാപിതാക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.