കർണാടക:മരണാന്തര ക്രിയകള്‍ക്കിടെ നവജാത ശിശുവിന് ജീവനുണ്ടെന്ന് കണ്ടെത്തി. കർണാടകയിലെ സിന്ധനുരു താലൂക്കിലെ തുരുവിഹാല പട്ടണത്തിൽ ശനിയാഴ്ചയാണ് സംഭവം. റായ്ച്ചൂരിലെ സ്വകാര്യ ആശുപത്രിയിലെ അധികൃതരാണ് നവജാത ശിശു മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ചത്. ഇതോടെ കുട്ടിയെ ഏറ്റുവാങ്ങിയ ബന്ധുക്കള്‍ മരണാനന്തര ക്രിയകള്‍ നടത്തി സംസ്കരിക്കാന്‍ ഒരുങ്ങുകയായിരുന്നു.
ഈ സമയത്താണ് കുട്ടിസ്വശിക്കുന്നതായി ഒരാളുടെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ച കുട്ടി നിലവില്‍ ചികിത്സയിലാണ്. മെയ് 10-നാണ് തുരുവിഹാലയിലെ സർക്കാർ ആശുപത്രിയിൽ എരപ്പ-അമരമ്മ ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ കുട്ടിക്ക് കൂടുതൽ ചികിത്സ ആവശ്യമായി വന്നു. ഇതോടെ രക്ഷിതാക്കളോട് സിന്ധനൂർ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.