കേരളം

kerala

ETV Bharat / bharat

ഇന്ധനചോർച്ച: ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം സ്റ്റോക്ക്ഹോമിലേക്ക് തിരിച്ചുവിട്ടു - air india

എഞ്ചിൻ രണ്ടിന്‍റെ ഡ്രെയിൻ മാസ്‌റ്റിൽ നിന്ന് എണ്ണ പുറത്തേക്ക് ഒഴുകുന്നത് കണ്ടെത്തി. യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ. വിമാനത്തിന്‍റെ പരിശോധന പുരോഗമിക്കുന്നു

Air India Newark Delhi flight  emergency landing  എയർ ഇന്ത്യ വിമാനം  ഇന്ധനചോർച്ച  ന്യൂഡൽഹി  flight  flight time  india flight  air india
Air India Newark-Delhi flight

By

Published : Feb 22, 2023, 12:03 PM IST

ന്യൂഡൽഹി: മുന്നൂറോളം യാത്രക്കാരുമായി ന്യൂജേഴ്‌സിയിലെ നെവാർക്ക് വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഇന്ധനചോർച്ചയെ തുടർന്ന് സ്റ്റോക്ക്ഹോമിലേക്ക് തിരിച്ചുവിട്ടു. ഫ്‌ളൈറ്റ് AAI106, ബോയിംഗ് 777-300ER വിമാനമാണ് ബുധനാഴ്‌ച സ്വീഡിഷ് തലസ്ഥാനത്ത് അടിയന്തര ലാൻഡിങ് നടത്തിയത്.

അപകട സാഹചര്യം പരിഗണിച്ച് നിരവധി ഫയർ എഞ്ചിനുകൾ വിമാനത്താവളത്തിൽ നിലയുറപ്പിച്ചിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഗ്രൗണ്ട് പരിശോധനയ്ക്കിടെ എഞ്ചിൻ രണ്ടിന്‍റെ ഡ്രെയിൻ മാസ്‌റ്റിൽ നിന്ന് എണ്ണ പുറത്തേക്ക് വരുന്നത് കണ്ടെത്തിയിട്ടുണ്ട് എന്നും പരിശോധന പുരോഗമിക്കുകയാണെന്നും ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉദ്യോഗസ്ഥൻ പറഞ്ഞു.

2021-22 കാലഘട്ടത്തിൽ സർക്കാർ കണക്കുകൾ പ്രകാരം ആകെ 1,090 സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിമാനത്തിന്‍റെ പ്രവർത്തന സമയത്ത് ഉണ്ടാകുന്ന സാങ്കേതിക തകരാറുകൾ വിമാനത്തിൽ ഘടിപ്പിച്ചിരിക്കുന്ന സിസ്‌റ്റങ്ങളുടെയോ ഉപകരണങ്ങളുടെയോ ഘടകങ്ങളുടെയോ തെറ്റായ പ്രവർത്തനമോ തകരാറുകളോ കാരണമാവാം സംഭവിക്കുന്നത്.

ABOUT THE AUTHOR

...view details