ഹൈദരാബാദ് :തെലുങ്ക് സംസ്ഥാനങ്ങളിൽ പുതുവത്സര ആഘോഷത്തിൽ 300 കോടിയോളം രൂപയുടെ മദ്യ വിൽപ്പന നടന്നതായി പ്രാഥമിക റിപ്പോർട്ട്. തെലങ്കാനയിൽ 172 കോടിയുടെയും ആന്ധ്രപ്രദേശിൽ 124 കോടിയുടെയും മദ്യവില്‍പ്പന നടന്നതായാണ് പ്രാഥമിക കണക്ക്. കൃത്യമായ റിപ്പോർട്ട് ലഭ്യമായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഹൈദരാബാദ് ഉൾപ്പടെയുള്ള നഗരങ്ങളിലെ പബ്ബുകൾ, ബാറുകൾ, മദ്യഷോപ്പുകൾ എന്നിവയുടെ സമയക്രമത്തിൽ ഇളവുകൾ നൽകിയത് വിൽപ്പന വർധിപ്പിച്ചു. രാത്രി 12 മണി വരെയാണ് ആദ്യം സമയക്രമം നിശ്ചയിച്ചതെങ്കിലും ഒരു മണി വരെ പ്രവർത്തിക്കാൻ പൊലീസ് അനുമതി നൽകിയതാണ് റെക്കോര്‍ഡ് വില്‍പ്പനയ്ക്ക് കളമൊരുക്കിയത്. ഹൈദരാബാദിലും രംഗറെഡ്ഡിയിലുമാണ് വൻതോതിൽ മദ്യവിൽപ്പന നടന്നത്.