ഹൈദരാബാദ്: പുത്തന്‍ പ്രതീക്ഷകളോടെ പുതുവര്‍ഷത്തെ വരവേറ്റ് രാജ്യം. ആടിയും പാടിയും ആഘോഷത്തോടെയാണ് ജനം 2024നെ സ്വീകരിച്ചത് (India Welcomes New Year 2024). പലയിടങ്ങളിലും വൈകുന്നേരത്തോടെ ആരംഭിച്ച ആഘോഷ പരിപാടികള്‍ ഏറെ നേരം നീണ്ടുനിന്നു.
കനത്ത സുരക്ഷയിലാണ് രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പുതുവത്സരാഘോഷങ്ങള്‍ നടന്നത്. മറൈന്‍ ഡ്രൈവിലായിരുന്നു (Mumbai Marine Drive) മുംബൈക്കാരുടെ പ്രധാന ആഘോഷങ്ങള്‍ (New Year Celebrations At Various Cities In India). ഡല്‍ഹിയിലെ കര്‍ത്തവ്യപഥിലും (Kartavya Path) കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റിലും (Park Street Kolkata) ബെംഗളൂരുവിലെ ബ്രിഗേഡ് റോഡിലും (Brigade Road Bengaluru) ഹൈദരാബാദിലെ ഹുസൈന്‍ സാഗറിലേക്കും (Hussain Sagar Hyderabad) ആയിരങ്ങളാണ് പുതുവത്സരാഘോഷങ്ങള്‍ക്കായെത്തിയത്.