ചെന്നൈ:ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പുതുവത്സരാഘോഷങ്ങൾ നിരോധിച്ച് ചെന്നൈ പൊലീസ്. പൊതു ഇടങ്ങളിലും പൊലീസ് കർശന നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 31ന് മറീന, ബസന്‍റ് നഗർ, എലിയറ്റ്സ് തുടങ്ങിയ ബീച്ചുകളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം നിരോധിച്ചു.
റോഡുകളിലും ആഘോഷങ്ങൾ നടത്തരുതെന്ന് പൊലീസിന്‍റെ കർശന നിർദേശമുണ്ട്. സർക്കാർ നിർദേശങ്ങൾ പാലിക്കാൻ ജനം ബാധ്യസ്ഥരാണെന്ന് ഡിജിപി ശൈലന്ദ്ര ബാബു വ്യക്തമാക്കി. സ്റ്റാർ ഹോട്ടലുകൾക്കും റെസ്റ്റോറന്‍റുകൾക്കും രാത്രി 11 വരെയാണ് പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്.