കേരളം

kerala

കൊണ്ടുനടക്കാനും എളുപ്പം, ഇന്‍റര്‍നെറ്റും വേണ്ട; ഇന്ത്യൻ സേനക്ക് കരുത്താകാന്‍ ട്രാൻസ്പോർട്ടബിൾ സാറ്റലൈറ്റ് ടെർമിനലുകള്‍

By

Published : Aug 8, 2022, 6:17 PM IST

സാറ്റലൈറ്റ് മൊബൈൽ വാഹന മാര്‍ഗം അതിർത്തിയിൽ എവിടെയും കൊണ്ടുപോകാനും ഡാറ്റ ശേഖരിക്കാനും സാധിക്കുന്ന ട്രാൻസ്‌പോർട്ടബിൾ സാറ്റലൈറ്റ് ടെർമിനലുകള്‍ സേനയിലെത്തി

New Technologies Implemented in Indian Military  Latest Technologies  Technology News  Transportable Satellite Terminals  Transportable Satellite Terminals are added to Indian Army  Indian Army  ഇന്ത്യൻ സേനക്ക് കരുത്താകാന്‍ ട്രാൻസ്പോർട്ടബിൾ സാറ്റലൈറ്റ് ടെർമിനലുകള്‍  ഡാറ്റ ശേഖരിക്കാന്‍ സാധിക്കുന്ന ട്രാൻസ്പോർട്ടബിൾ സാറ്റലൈറ്റ് ടെർമിനലുകള്‍ സേനയിലെത്തി  സാറ്റലൈറ്റ് മൊബൈൽ വാഹനം  ടിഎസ്‌ടി  കരസേന ജങ്ഷനുകള്‍  സാറ്റലൈറ്റ് മൊബൈൽ വാഹന മാര്‍ഗം അതിർത്തിയിൽ എവിടെയും കൊണ്ടുപോകാം  ട്രാൻസ്പോർട്ടബിൾ സാറ്റലൈറ്റ് ടെർമിനലുകള്‍ സേനയിലെത്തി  സാറ്റലൈറ്റ് മൊബൈൽ  ട്രാൻസ്‌പോർട്ടബിൾ സാറ്റലൈറ്റ് ടെർമിനലുകള്‍
കൊണ്ടുനടക്കാനും എളുപ്പം, ഇന്‍റര്‍നെറ്റും വേണ്ട; ഇന്ത്യൻ സേനക്ക് കരുത്താകാന്‍ ട്രാൻസ്പോർട്ടബിൾ സാറ്റലൈറ്റ് ടെർമിനലുകള്‍

തേസ്‌പൂര്‍ (അസം): ഇന്ത്യൻ സൈന്യത്തിന് ഇനി ട്രാൻസ്‌പോർട്ടബിൾ സാറ്റലൈറ്റ് ടെർമിനലുകളും (ടിഎസ്‌ടി). വിദൂര പ്രദേശങ്ങൾ, മലകൾ, കാടുകൾ, കടലുകൾ എന്നിവിടങ്ങളിൽ തൽക്ഷണ ബന്ധം സ്ഥാപിക്കാനും, പ്രദേശത്തെ കുറിച്ചുള്ള വിവരങ്ങള്‍ വേഗത്തില്‍ മനസിലാക്കാനും ഈ ഉപഗ്രഹം സേനയ്‌ക്ക് സഹായകമാകും. ഉപഗ്രഹം അതിന്‍റെ വാഹകന് എളുപ്പത്തിൽ കൊണ്ടുപോകാൻ കഴിയുമെന്നതും, എതിർവശത്തുള്ള ശത്രുവിന്‍റെ സ്വഭാവം കണ്ടെത്താനും ശേഖരിക്കാനും ഒരു പ്രത്യേക പ്രദേശത്ത് വിന്യസിക്കാനും കഴിയുമെന്നതും ഇതിന്‍റെ സവിശേഷതയാണ്.

നിലവിൽ കരസേനയുടെ എല്ലാ വകുപ്പുകളുടെയും പ്രധാന ജങ്‌ഷനുകളിൽ ടെക്‌നിക്കൽ ഓഫിസർമാർക്കും സൈനികർക്കും ഇതിന്‍റെ നൂതന സാങ്കേതിക വിദ്യയിൽ പരിശീലനം നൽകുന്നുണ്ട്. ഈ ഉപഗ്രഹം നിലത്ത് സ്ഥാപിച്ച് ഇന്‍റർനെറ്റുമായി യാതൊരു ബന്ധവുമില്ലാതെ തന്നെ ആകാശ ഉപഗ്രഹം വഴി പ്രവർത്തിക്കാനാവും. സാറ്റലൈറ്റ് മൊബൈൽ വാഹനത്തിന് ഉപഗ്രഹം അതിർത്തിയിൽ എവിടെയും കൊണ്ടുപോകാനും വിവിധ ഡാറ്റ ശേഖരിക്കാനും സാധിക്കും. മാത്രമല്ല, സംഭാഷണ ശബ്‌ദങ്ങൾ ശേഖരിക്കാനും, സാധ്യമായ ഏത് സാഹചര്യവും കണ്ടെത്താനും കൈകാര്യം ചെയ്യാനും സഹായിക്കുന്നതാണ് ഇവയെന്ന് പ്രതിരോധ വകുപ്പ് വക്താവ് ലഫ്.കേണൽ എഎസ് വാലിയ ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അറിയിച്ചു.

Also Read: 5 ജി ഉപയോഗിക്കാൻ ഇന്ത്യൻ സൈന്യം: യുദ്ധഭൂമിയിൽ ആശയവിനിമയം കൂടുതൽ സുഗമമാകും

കണക്‌റ്റിവിറ്റി നഷ്‌ടപ്പെടുന്നതും, സാധാരണ ഇന്‍റർനെറ്റ് തടസ്സം ഉണ്ടാവുന്നതുമായ ഘട്ടങ്ങളില്‍ ടിഎസ്‌ടിക്ക് പ്രത്യേക പങ്ക് വഹിക്കാനാകുമെന്നും എഎസ് വാലിയ പറഞ്ഞു. കരസേന മുമ്പ് തന്നെ പ്രഖ്യാപിച്ച നൂതന ബഹിരാകാശ ഉപഗ്രഹം ഇതോടെ ഇന്ത്യൻ സൈന്യത്തില്‍ പുതിയ കൂട്ടിച്ചേർക്കലാവും. ടാങ്കുകൾ, വ്യോമാക്രമണങ്ങൾ, മിസൈലുകൾ എന്നീ കാഴ്‌ചയുടെ പരിധിക്കപ്പുറമുള്ള മെക്കാനിക്കൽ പ്രവർത്തനങ്ങളുടെ തന്ത്രപരമായ ആശയവിനിമയം ഉറപ്പാക്കുന്നത് കൂടിയാണ് ഈ ഫ്യൂച്ചറിസ്റ്റിക് ടിഎസ്‌ടി.

അതിർത്തി പ്രദേശങ്ങളിൽ കൂടുതൽ സേനയെ വിന്യസിക്കുക മുന്‍കാലങ്ങളില്‍ പ്രയാസമായിരുന്നു. എന്നാല്‍ അത് സാധ്യമായപ്പോള്‍ പൂർണ സജ്ജരായ സൈന്യത്തിന് ശത്രുവിന്‍റെ സ്ഥാനം കണ്ടെത്താൻ ബുദ്ധിമുട്ട് നേരിട്ടു. വരണ്ട പർവതപ്രദേശങ്ങളിൽ, സൈനിക അധിനിവേശ പ്രദേശങ്ങളിലെ മിക്ക സ്ഥലങ്ങളും ഇന്‍റർനെറ്റ് കണക്‌റ്റിവിറ്റിയുടെ അഭാവത്തില്‍ ഇപ്പോഴും ഈ ബുദ്ധിമുട്ടുകൾ തുടരുന്നുണ്ട്. റഷ്യ-യുക്രൈന്‍ യുദ്ധത്തിലും ഈ സാഹചര്യം നിലനിന്നിരുന്നു. എന്നാല്‍ ടിഎസ്‌ടിയിലൂടെ ഇത് മറികടക്കാനൊരുങ്ങുകയാണ് ഇന്ത്യ.

അതേസമയം, ഇന്ത്യന്‍ സൈന്യം ഇതുവരെ ഈ സാങ്കേതികവിദ്യ പൂർണ്ണമായും സ്വീകരിച്ചിട്ടില്ല. അയൽരാജ്യമായ ചൈന ഇന്ത്യയുടെ അതിർത്തിയിലേക്ക് അടിസ്ഥാന സൗകര്യങ്ങൾ വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തിന് ഈ സാങ്കേതികവിദ്യ അത്യാവശ്യമാണ്. എന്നാല്‍, ഭാവിയിൽ ഇത് എത്രത്തോളം ഫലപ്രദമാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

Also Read: 2024ന് ശേഷം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പിന്മാറുമെന്ന് റഷ്യ

ABOUT THE AUTHOR

...view details