കേരളം

kerala

ETV Bharat / bharat

Aditya L1 | സൂര്യനെ പഠിക്കാനുള്ള ദൗത്യത്തിനൊരുങ്ങി ഐഎസ്ആർഒ; ഉപഗ്രഹം വിക്ഷേപണത്തിനായി ശ്രീഹരിക്കോട്ടയിലെത്തി - new satellite

സൂര്യനെ കുറിച്ച് പഠിക്കാനായി ആദിത്യ -എൽ 1 (Aditya-L1) എന്ന ഉപഗ്രഹം തയ്യാറാക്കി. വിക്ഷേപണത്തിനായി ഈ ഉപഗ്രഹം ശ്രീഹരിക്കോട്ടയിലെത്തിയെന്ന് ഉദ്യോഗസ്ഥർ.

ISRO gearing up for mission to study Sun  Aditya L1  ISRO mission to study Sun  ISRO study Sun  Aditya L1 to study Sun  Sriharikota  Sun study  സൂര്യനെ പഠിക്കാനുള്ള ദൗത്യം  ഐഎസ്ആർഒ  സൂര്യൻ പഠനം  സൂര്യ പഠനം ഐഎസ്ആർഒ  ഐഎസ്ആർഒ ഉപഗ്രഹം വിക്ഷേപണം  ശ്രീഹരിക്കോട്ട ഐഎസ്ആർഒ ഉപഗ്രഹ വിക്ഷേപണം  സൂര്യനെ കുറിച്ച് പഠനം  സൂര്യൻ പഠനം ആദിത്യ എൽ 1  ആദിത്യ എൽ 1  ആദിത്യ എൽ 1 ഉപഗ്രഹം  study sun  ശ്രീഹരിക്കോട്ട  ശ്രീഹരിക്കോട്ട പുതിയ ഉപഗ്രഹം  sun study  new satellite  new satellite
ISRO

By

Published : Aug 14, 2023, 1:25 PM IST

ബെംഗളൂരു : സൂര്യനെ കുറിച്ച് പഠിക്കാനുള്ള ഒരുക്കത്തിലാണ് ഐഎസ്ആർഒ (ISRO). അതിനായുള്ള ആദ്യ ബഹിരാകാശ ഉപഗ്രഹമായ ആദിത്യ -എൽ 1 (Aditya-L1) ഉപഗ്രഹം വിക്ഷേപണത്തിനായി ശ്രീഹരിക്കോട്ടയിലെത്തി (Sriharikota). യു ആർ റാവു സാറ്റലൈറ്റ് സെന്‍ററിലാണ് ഉപഗ്രഹം നിർമിച്ചത്.

ഈ ഉപഗ്രഹം ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ ഐഎസ്ആർഒയുടെ ബഹിരാകാശ പോർട്ടിൽ എത്തിയതായി ബെംഗളൂരു ആസ്ഥാനമായുള്ള ദേശീയ ബഹിരാകാശ ഏജൻസി അറിയിച്ചു. സെപ്റ്റംബർ ആദ്യ വാരം വിക്ഷേപണം ഉണ്ടാകുമെന്നും ഐഎസ്ആർഒ ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള സൂര്യ-ഭൗമ വ്യവസ്ഥയുടെ ലഗ്രാഞ്ച് പോയിന്‍റ് 1 (Lagrange point 1- L1) ന് ചുറ്റുമുള്ള ഒരു ഹാലോ ഭ്രമണപഥത്തിൽ പേടകം സ്ഥാപിക്കാനാണ് നീക്കം. L1 പോയിന്‍റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ഉപഗ്രഹത്തിന് സൂര്യനെ യാതൊരു മറയും ഗ്രഹണവും കൂടാതെ തുടർച്ചയായി വീക്ഷിക്കാൻ സാധിക്കും. ഇത് പരിഗണിച്ചാണ് പേടകത്തെ L1 പോയിന്‍റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിൽ സ്ഥാപിക്കാൻ തീരുമാനിച്ചത്.

സൗരോർജ പ്രവർത്തനങ്ങളും ബഹിരാകാശ കാലാവസ്ഥയിൽ അത് ചെലുത്തുന്ന സ്വാധീനവും തത്സമയം നിരീക്ഷിക്കാനും ഇതിലൂടെ മികച്ച നേട്ടം കൈവരിക്കാമെന്നും ഐഎസ്ആർഒ അറിയിച്ചു. ഫോട്ടോസ്‌ഫിയർ, ക്രോമോസ്ഫിയർ, സൂര്യന്‍റെ ഏറ്റവും പുറം പാളിയായ കൊറോണ എന്നിവയെ നിരീക്ഷിക്കാൻ പേടകം ഏഴ് പേലോഡുകൾ വഹിക്കുന്നു. വൈദ്യുതകാന്തിക, കണിക, കാന്തിക മണ്ഡലം ഡിറ്റക്‌ടറുകൾ ഉപയോഗിച്ചാണ് ഈ പേലോഡുകൾ ഇവയെ നിരീക്ഷിക്കുന്നത്.

പ്രത്യേക വാന്‍റേജ് പോയിന്‍റ് എൽ 1 ഉപയോഗിച്ച്, നാല് പേലോഡുകൾ നേരിട്ട് സൂര്യനെ വീക്ഷിക്കും, ബാക്കിയുള്ള മൂന്ന് പേലോഡുകൾ എൽ 1ലെ കണങ്ങളെയും ഫീൽഡുകളെയും കുറിച്ചുള്ള ഇൻ-സിറ്റുവിലുള്ള പഠനങ്ങൾ നടത്തും. അങ്ങനെ, സോളാർ ഡൈനാമിക്‌സിന്‍റെ പ്രചാരണ ഫലത്തെക്കുറിച്ചുള്ള പ്രധാന ശാസ്ത്രീയ പഠനങ്ങളാണ് ഈ ഏഴ് പേലോഡുകൾ നൽകുന്നത്.

കൊറോണൽ ഹീറ്റിംഗ് (coronal heating), കൊറോണൽ മാസ് ഇജക്ഷൻ (coronal mass ejection), പ്രീ-ഫ്ലെയർ ആൻഡ് ഫ്ലെയർ ആക്ടിവിറ്റികളും (pre-flare and flare activities) അവയുടെ സവിശേഷതകളും, ബഹിരാകാശ കാലാവസ്ഥയുടെ ചലനാത്മകത (dynamics of space weather), കണികകളുടെയും ഫീൽഡുകളുടെയും പ്രചരണം തുടങ്ങിയവയുടെ പ്രശ്‌നങ്ങൾ മനസിലാക്കാൻ ആദിത്യ എൽ1 പേലോഡുകൾ (Aditya L1 payloads) സഹായിക്കുമെന്നും ഇതിന് ഏറ്റവും നിർണായക വിവരങ്ങൾ നൽകാനാകുമെന്നും പ്രതീക്ഷിക്കുന്നുവെന്ന് ഐഎസ്ആർഒ വ്യക്തമാക്കി.

ആദിത്യ-എൽ1 ദൗത്യത്തിന്‍റെ പ്രധാന ശാസ്ത്ര ലക്ഷ്യങ്ങൾ

  • സോളാർ അപ്പർ അറ്റ്‌മോസ്ഫെറിക് (ക്രോമോസ്‌ഫിയറും കൊറോണയും) ചലനാത്മകതയെക്കുറിച്ചുള്ള പഠനം
  • ക്രോമോസ്ഫെറിക്, കൊറോണൽ താപനം, ഭാഗികമായി അയോണൈസ്‌ഡ് പ്ലാസ്‌മയുടെ ഭൗതികശാസ്ത്രം
  • കൊറോണൽ മാസ് ഇജക്ഷനുകളുടെ ആരംഭം, ഫ്ലെയറുകൾ എന്നിവയുടെ പഠനം
  • സൂര്യനിൽ നിന്നുള്ള കണിക ചലനാത്മകതയെക്കുറിച്ചുള്ള പഠനത്തിന് ഡാറ്റ നൽകുന്ന ഇൻ-സിറ്റു കണികയും പ്ലാസ്‌മ എൻവയോൺമെന്‍റ് നിരീക്ഷിക്കുക
  • സോളാർ കൊറോണയുടെ ഭൗതികശാസ്ത്രവും അതിന്‍റെ ഹീറ്റിങ് സംവിധാനവും
  • കൊറോണൽ, കൊറോണൽ ലൂപ്പുകൾ പ്ലാസ്‌മയുടെ ഡയഗ്നോസ്റ്റിക്‌സ് അതായത് താപനില, വേഗത, സാന്ദ്രത എന്നിവ നിരീക്ഷിക്കുക
  • കൊറോണൽ മാസ് ഇജക്ഷനുകളുടെ വികസനം, ചലനാത്മകത, ഉത്ഭവം
  • ഒന്നിലധികം പാളികളിൽ (ക്രോമോസ്‌ഫിയർ, ബേസ്, എക്സ്റ്റൻഡഡ് കൊറോണ) സംഭവിക്കുന്ന പ്രക്രിയകളുടെ ക്രമം തിരിച്ചറിയുക, ഇത് ഒടുവിൽ സോളാർ പൊട്ടിത്തെറി സംഭവങ്ങളിലേക്ക് നയിക്കുന്നത് പരിശോധിക്കുക
  • സോളാർ കൊറോണയിലെ കാന്തികക്ഷേത്ര ടോപ്പോളജിയും കാന്തികക്ഷേത്ര അളവുകളും
  • ബഹിരാകാശ കാലാവസ്ഥ (സൗരവാതത്തിന്‍റെ ഉത്ഭവം, ഘടന, ചലനാത്മകത)

ആദിത്യ-L1-ന്റെ ഉപകരണങ്ങൾ സൗരാന്തരീക്ഷം, പ്രധാനമായും ക്രോമോസ്‌ഫിയർ, കൊറോണ എന്നിവ നിരീക്ഷിക്കാൻ ട്യൂൺ ചെയ്‌തിരിക്കുന്നു, അതേസമയം ഇൻ-സിറ്റു ഉപകരണങ്ങൾ (in-situ instruments) L1-ൽ പ്രാദേശിക പരിസ്ഥിതിയെ നിരീക്ഷിക്കും.

ABOUT THE AUTHOR

...view details