ന്യൂഡൽഹി: ഡൽഹിയിൽ ഓക്സിജന്‍റെ മെച്ചപ്പെട്ട ലഭ്യതയും വിതരണവും ഉറപ്പാക്കുന്നതിന് പോർട്ടൽ ആരംഭിച്ച് ഡൽഹി സർക്കാർ. ഓക്സിജൻ നിർമാതാക്കൾ, വിതരണക്കാർ, ആശുപത്രികൾ എന്നീ സംവിധാനങ്ങള്‍ക്ക് പോർട്ടൽ വഴി ഓക്സിജന്‍ വിതരണ വിവരങ്ങൾ അറിയിക്കാൻ സാധിക്കും. ഓരോ രണ്ട് മണിക്കൂറിലും ഇവര്‍ പോർട്ടൽ വഴി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുമെന്നും കേന്ദ്ര, സംസ്ഥാന ടീമുകൾ ചേർന്നാണ് ഇത് പ്രവർത്തിക്കുകയെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. അതേസമയം രാജ്യ തലസ്ഥാനത്തെ ലോക്‌ഡൗൺ ഒരാഴ്ച കൂടി നീട്ടി. മെയ് 3 വരെയാണ് അടച്ചിടല്‍ നീട്ടിയത്.
ഓക്സിജന്‍ വിതരണം ഉറപ്പാക്കാന്‍ പോർട്ടൽ ആരംഭിച്ച് ഡൽഹി സർക്കാർ - ഡൽഹി സർക്കാർ
ഓരോ രണ്ട് മണിക്കൂറിലും ഓക്‌സിജൻ നിർമാതാക്കൾ, വിതരണക്കാർ, ആശുപത്രികൾ എന്നീ സംവിധാനങ്ങള്‍ പോർട്ടലില്‍ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യും.
ഓക്സിജന്‍റെ വിതരണം ഉറപ്പാക്കുന്നതിന് പോർട്ടൽ ആരംഭിച്ച് ഡൽഹി സർക്കാർ
ഡൽഹിയിൽ 700 ടൺ ഓക്സിജൻ ആവശ്യമാണ്. എന്നാൽ കേന്ദ്രം ഇതുവരെ 490 ടൺ ഓക്സിജൻ മാത്രമേ അനുവദിച്ചിട്ടുള്ളൂ. ഇതിൽ തന്നെ 330 മുതൽ 335 ടൺ വരെ ഓക്സിജൻ മാത്രമാണ് ലഭിച്ചത്. ഡൽഹിയിലെ ആശുപത്രികൾ നേരിടുന്ന ഓക്സിജൻ പ്രതിസന്ധിയുടെ പ്രധാന കാരണമിതാണെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും ഉയർന്ന പ്രതിദിന കണക്കായ 24103 കൊവിഡ് കേസുകൾ ഡൽഹിയിൽ ഇന്നലെ രേഖപ്പെടുത്തി. 357 പേർ ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് മരിച്ചു.