കേരളം

kerala

ETV Bharat / bharat

തമിഴ്‌നാട്ടില്‍ ഒമിക്രോണ്‍ ബിഎ 4 വകഭേദം സ്ഥിരീകരിച്ചു - തമിഴ് നാട്ടിലെ കൊവിഡ്

ഇന്ത്യയില്‍ ഈ വകഭേദം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേസാണിത്

omicron variant tamil nadu  BA4 variant  covid in india  ഒമിക്രോണ്‍ വകഭേദം  തമിഴ് നാട്ടിലെ കൊവിഡ്  ഇന്ത്യ കൊവിഡ് പുതിയ വകഭേദം
തമിഴ്‌നാട്ടില്‍ ഒമിക്രോണ്‍ ബിഎ.4 വകഭേദം സ്ഥിരീകരിച്ചു

By

Published : May 21, 2022, 6:18 PM IST

ചെന്നൈ : തമിഴ്‌നാട്ടില്‍ കൊവിഡിന്‍റെ ഒമിക്രോണ്‍ ബിഎ 4 വകഭേദം സ്ഥിരീകരിച്ചു. രാജ്യത്ത് ബിഎ 4 വകഭേദം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേസാണിത്. മെയ്‌20ന് ഈ വകഭേദം തെലങ്കാനയില്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ചെങ്കല്‍പ്പെട്ട് നവലൂരിലെ 19 വയസുള്ള പെണ്‍കുട്ടിക്കാണ് പുതിയ വകഭേദം തമിഴ്‌നാട്ടില്‍ സ്ഥിരീകരിച്ചത്.

കൊവിഡിന്‍റെ ലക്ഷണങ്ങള്‍ അനുഭവപ്പെട്ട സാഹചര്യത്തില്‍ ഈ പെണ്‍കുട്ടിയും അവരുടെ അമ്മയും കൊവിഡ് പരിശോധന നടത്തുകയായിരുന്നു. ഇവര്‍ അടുത്തൊന്നും മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്‌തിട്ടില്ല. അമ്മയ്‌ക്ക് ഒമിക്രോണിന്‍റെ ബിഎ 2 വകഭേദമാണ് പിടിപെട്ടത്.

തമിഴ്‌നാടിന്‍റെ സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയില്‍ നടന്ന പരിശോധനയിലാണ് വകഭേദം സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യ സ്ഥിതി തൃപ്‌തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details