അമരാവതി: ആന്ധ്രാപ്രദേശിൽ വൈ.എസ് ജഗൻമോഹൻ റെഡ്ഡിയുടെ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരത്തിലേറി. സംഭവബഹുലമായിരുന്നു 11.31ന് നടന്ന സത്യപ്രതിജ്ഞ ചടങ്ങ്. സത്യപ്രതിജ്ഞക്ക് ശേഷം നിരവധി മന്ത്രിമാർ മുഖ്യമന്ത്രിയോടുള്ള നന്ദി പ്രകടിപ്പിച്ചു.
ആന്ധ്രക്ക് ഇനി പുതിയ മന്ത്രിസഭ; ജഗൻമോഹന്‍റെ കാൽതൊട്ട് വന്ദിച്ചും ചുംബിച്ചും നന്ദി പ്രകടിപ്പിച്ച് മന്ത്രിമാർ ചിലർ മുഖ്യമന്ത്രിയെയും ഗവർണർ ബിശ്വഭൂഷണെയും വണങ്ങിയപ്പോൾ മറ്റ് ചിലർ നിലത്തുകിടന്ന് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ കാൽ തൊട്ട് വണങ്ങി.
മന്ത്രി നാരായണസ്വാമിയാണ് ആദ്യം കാൽതൊട്ട് വണങ്ങിയത്. തുടർന്ന് മന്ത്രിമാരായ ഉഷ ശ്രീചരൺ, ഗുഡിവാഡ അമർനാഥ്, ജോഗി രമേശ് തുടങ്ങിയവരും സത്യപ്രതിജ്ഞക്ക് ശേഷം മുഖ്യമന്ത്രിയുടെ കാൽ തൊട്ട് വണങ്ങി നന്ദി പ്രകടിപ്പിച്ചു. ജഗൻമോഹൻ റെഡ്ഡിയുടെ കാൽതൊട്ട് വണങ്ങുകയും കൈകളിൽ ചുംബിക്കുകയും ചെയ്‌തുകൊണ്ടാണ് മന്ത്രി റോജ നന്ദി പ്രകടിപ്പിച്ചത്. മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം സംഘം ഗവർണർ, മുഖ്യമന്ത്രി ജഗൻ എന്നിവർക്കൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്‌തു.
Also Read: ആന്ധ്രയില്‍ മന്ത്രിസഭ പുനഃസംഘടന: സത്യപ്രതിജ്ഞ ഇന്ന്