കേരളം

kerala

By

Published : May 1, 2023, 10:57 PM IST

ETV Bharat / bharat

പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്‌ഘാടനം മെയ് അവസാനം ? ; അലങ്കാരത്തിനും മറ്റും 14 ലക്ഷത്തിന്‍റെ ടെന്‍ഡര്‍

പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടന തിയതി സംബന്ധിച്ചുള്ള പ്രഖ്യാപനം കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നടത്തിയിട്ടില്ല

New Parliament building  india New Parliament building  പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്‌ഘാടനം  പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടന തിയതി  പുതിയ പാർലമെന്‍റ് മന്ദിരം  New indian Parliament building
പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്‌ഘാടനം

ന്യൂഡൽഹി:രാജ്യത്തിന്‍റെ പുതിയ പാർലമെന്‍റ് മന്ദിരം മെയ് അവസാനത്തോടെ ഉദ്ഘാടനം ചെയ്തേക്കും. പുഷ്‌പാലങ്കാരങ്ങൾക്കും മറ്റുമായി, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് (സി‌പി‌ഡബ്ല്യുഡി) അടുത്തിടെ 14 ലക്ഷം രൂപയുടെ ടെൻഡർ വിളിച്ചിരുന്നു. ഉദ്ഘാടനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് സി‌പി‌ഡബ്ല്യുഡി വൃത്തങ്ങൾ ഇടിവി ഭാരത് പ്രതിനിധിയോട് പറഞ്ഞു.

പ്രമുഖരുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ പറഞ്ഞു. നിര്‍മാണം നടക്കുന്ന ലോക്‌സഭ, രാജ്യസഭ കെട്ടിടങ്ങളില്‍ മാർച്ചിൽ പ്രധാനമന്ത്രി മോദി അപ്രതീക്ഷിത സന്ദർശനം നടത്തുകയും പ്രവൃത്തി പുരോഗതി വിലയിരുത്തുകയും ചെയ്‌തിരുന്നു. 'പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിനുള്ള ദിവസം സർക്കാർ തീരുമാനിക്കും. പുഷ്‌പങ്ങളും മറ്റ് അലങ്കാരങ്ങൾക്കും ക്രമീകരണങ്ങള്‍ക്കുമായി മൂന്ന് ദിവസത്തിനുള്ളിൽ ക്രമീകരണങ്ങൾ നടത്തേണ്ടതുണ്ട്'- ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രവൃത്തി ആരംഭിച്ചത് രണ്ടുവര്‍ഷം മുന്‍പ്:ഭവന, നഗരകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി മനോജ് ജോഷി, സിപിഡബ്ല്യുഡി ഡയറക്‌ടര്‍ ജനറൽ ശൈലേന്ദ്ര ശർമ മറ്റ് നിരവധി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പ്രവര്‍ത്തിയുടെ പുരോഗതി നേരിട്ട് വിലയിരുത്തി. രാഷ്‌ട്രപതി ഭവൻ മുതൽ ഇന്ത്യ ഗേറ്റ് വരെയുള്ള മൂന്ന് കിലോമീറ്റർ രാജ്‌പഥ് നവീകരണം, കോമൺ സെൻട്രൽ സെക്രട്ടേറിയറ്റ്, പ്രധാനമന്ത്രിയുടെ പുതിയ ഓഫിസും വസതിയും, പുതിയ വൈസ് പ്രസിഡന്‍റ് എൻക്ലേവ് എന്നിവയും സിപിഡബ്ല്യുഡി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമാണ്.

രണ്ട് വർഷം മുന്‍പാണ് പാര്‍ലമെന്‍റ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഉദ്ഘാടന തിയതി പ്രഖ്യാപിക്കേണ്ടത് സർക്കാരാണെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിങ് പുരി കഴിഞ്ഞ വർഷം നവംബറിൽ പറഞ്ഞിരുന്നു. 2020 ഡിസംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ പാർലമെന്‍റ് മന്ദിരത്തിന് തറക്കല്ലിട്ടത്.

ABOUT THE AUTHOR

...view details