കേരളം

kerala

By

Published : Jun 12, 2021, 12:15 PM IST

ETV Bharat / bharat

ശിവസേനയുമായി സഖ്യം ചേർന്ന് ബിജെപിക്ക് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ കഴിയും:രാംദാസ് അതവാലെ

മോദിയുമായി ഈ വിഷയം ചർച്ച ചെയ്യുമെന്ന് അതവാലെ

New govt can be formed in Maha by sharing CM's post with Shiv Sena: Athawale  Ramdas Athawale on CM  Ramdas Athawale on allies of BJP and Shiv Sena  Ramdas Athawale on maha yuti in maharastra  ramdas athawle  minister ramdas athawle  BJP Shiv Sena alliance  BJP Shiv Sena merger  uddhav thackeray  devendra fadnavis  maharashtra news  ശിവസേനയുമായി സഖ്യം ചേർന്ന് ബിജെപിക്ക് മഹാരാഷ്ട്രയിൽ സഖ്യം രൂപീകരിക്കാൻ കഴിയും: അതവാലെ  ബിജെപി  ശിവസേന  രാംദാസ് അതവാലെ  കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രി  ദേവേന്ദ്ര ഫഡ്നാവിസ്  സഞ്ജയ് റാവത്ത്  ഉദ്ദവ് താക്കറെ  ശിവസേന-ബിജെപി സഖ്യം  ഡി ബി പാട്ടീൽ
ശിവസേനയുമായി സഖ്യം ചേർന്ന് ബിജെപിക്ക് മഹാരാഷ്ട്രയിൽ സഖ്യം രൂപീകരിക്കാൻ കഴിയും: അതവാലെ

മുംബൈ: മുഖ്യമന്ത്രി സ്ഥാനം ശിവസേനയുമായി പങ്കിട്ടുകൊണ്ട് മുൻ സഖ്യകക്ഷികളായ ബിജെപി, ശിവസേന എന്നിവരുടെ സഖ്യത്തിന് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രി രാംദാസ് അതവാലെ . ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസുമായി താൻ ഈ വിഷയം ചർച്ച ചെയ്തുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ താൻ ഈ വിഷയം ഉന്നയിക്കുമെന്നും രാംദാസ് അതവാലെ പറഞ്ഞു.

മറാത്ത സംവരണം, ടൗട്ടേ ദുരിതാശ്വാസ നടപടികൾ എന്നിവയും പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മോദിയുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചും പ്രധാനമന്ത്രിയെ പ്രകീർത്തിച്ച് ശിവസേന വക്താവ് സഞ്ജയ് റാവത്തിന്‍റെ അഭിപ്രായത്തെക്കുറിച്ചും പറഞ്ഞ അതവാലെ ശിവസേന-ബിജെപി സഖ്യം പുനരുജ്ജീവിപ്പിക്കാനുള്ള ശരിയായ സമയം ഇതാണെന്നും അഭിപ്രായപ്പെട്ടു.

Also Read: സച്ചിന്‍ പൈലറ്റ് ഡല്‍ഹിയില്‍, കോൺഗ്രസിന് ആശങ്ക

അന്തരിച്ച കർഷക നേതാവ് ഡി ബി പാട്ടീലിന്‍റെ പേരാണ് നവി മുംബൈ വിമാനത്താവളത്തിന് നൽകേണ്ടതെന്നും എല്ലാത്തിനും ശിവസേന സ്ഥാപകൻ ബാലസാഹേബ് താക്കറെയുടെ പേര് നൽകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details