ന്യൂഡൽഹി : അരുണാചൽ പ്രദേശിനെക്കുറിച്ചുള്ള ചൈനയുടെ അവകാശവാദം അതിരുകടന്നതെന്ന് ഇന്ത്യയിലെ പുതിയ ജർമൻ സ്ഥാനപതി ഡോ ഫിലിപ്പ് അക്കർമൻ. ഇന്ത്യ ഉയര്‍ത്തുന്ന മൂല്യങ്ങളെയും ജനാധിപത്യത്തെയും അദ്ദേഹം പ്രശംസിച്ചു. ന്യൂഡൽഹിയിൽ വച്ച് ചൊവ്വാഴ്‌ച (ഓഗസ്റ്റ് 30) ഇടിവി ഭാരത് പ്രതിനിധിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ പുതിയ ജര്‍മന്‍ സ്ഥാനപതി ഇടിവി ഭാരതിനോട് സംസാരിക്കുന്നു "അരുണാചൽ പ്രദേശ് അവിഭാജ്യ ഘടകമാണെന്നാണ് ചൈനയുടെ അവകാശവാദം. ഇത് അതിരുകടന്നതാണെന്ന് നമ്മള്‍ മറന്നുപോരുത്. അന്യായമായതുകൊണ്ട് തന്നെ അതിർത്തിയില്‍ നടക്കുന്ന ലംഘനം അങ്ങേയറ്റം ബുദ്ധിമുട്ടുണ്ടാക്കുന്നതും അംഗീകരിക്കാൻ പാടില്ലാത്തതുമാണെന്ന് ഞാൻ കരുതുന്നു". ജര്‍മന്‍ അംബാസഡര്‍ വ്യക്തമാക്കി.
'പങ്കിടുന്നത് ഒരേ മൂല്യം':ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള പങ്കാളിത്തം മികച്ചതായിരിക്കും. ഇന്ത്യയുടെ ജനാധിപത്യവും നീതിന്യായ വ്യവസ്ഥയെയും അധികാര വികേന്ദ്രീകരണവും മഹത്തരമാണ്. സ്ഥാനപതിയായി ചുമതലയേല്‍ക്കുന്നതിന് മുന്‍പ് താൻ ഇന്ത്യയുടെ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനെ കണ്ട് അധികാരപത്രം സമർപ്പിച്ചിരുന്നു. ഈ ഘട്ടത്തില്‍, ജർമനിയും ഇന്ത്യയും ജനാധിപത്യത്തിലെ ഒരേ മൂല്യങ്ങൾ പങ്കിടുന്നതിനെക്കുറിച്ച് തങ്ങള്‍ സംസാരിച്ചു.
ഇരുരാജ്യങ്ങളും ഒരേ ജനാധിപത്യ മൂല്യങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്നത് കൊണ്ട് സമാന ചിന്താഗതിയുള്ള രാജ്യങ്ങള്‍ തമ്മില്‍ ഒരുമിച്ച് പ്രവർത്തിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നു. ഇന്ത്യയിലെ വിവിധ ഭരണസംബന്ധമായ സ്ഥാപനങ്ങളായ പാർലമെന്‍റ്, എക്‌സിക്യുട്ടീവ്, ജുഡീഷ്യറി ഏതുമാകട്ടെ. അവയെല്ലാം തങ്ങളുടെ പങ്കാളികളാണ്. അവരുമായി ഒരുമിച്ച് പ്രവർത്തിക്കാൻ ജര്‍മനി വളരെയധികം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.