ഡൽഹി: ഡൽഹി സർക്കാരിന്‍റെ പുതിയ എക്സൈസ് നയത്തിനെതിരെ സംസ്ഥാന ബിജെപി അധ്യക്ഷൻ ആദേഷ് ഗുപ്ത. ആം ആദ്മി പാർട്ടിക്കായി ഫണ്ട് ഉണ്ടാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഡൽഹിയെ മദ്യത്തിന്‍റെ തലസ്ഥാനമാക്കാൻ ബിജെപി അനുവദിക്കില്ലെന്നും ഗുപ്ത പ്രസ്താവനയിൽ പറഞ്ഞു.
ഡല്‍ഹി മദ്യനയം പാര്‍ട്ടി ഫണ്ടിനും സര്‍ക്കാരിന്‍റെ വരുമാനത്തിനും : ആദേഷ് ഗുപ്ത
ഡൽഹിയിലെ യുവാക്കളെ മദ്യത്തില്‍ മുക്കിക്കൊല്ലാനാണ് കെജ്‌രിവാൾ സർക്കാർ ലക്ഷ്യമിടുന്നതെന്ന് ബിജെപി അധ്യക്ഷൻ ആദേഷ് ഗുപ്ത
ആം ആദ്മി പാർട്ടിക്കും സര്‍ക്കാരിനും വരുമാനം വര്‍ധിപ്പിക്കാനാണ് പുതിയ എക്സൈസ് നയം. ഒറ്റയടിക്ക് സംസ്ഥാന സർക്കാർ മദ്യത്തിന്‍റെ കമ്മീഷൻ 10 ശതമാനമായി ഉയർത്തിയിട്ടുണ്ട്. അതിലൂടെ 1,000 കോടി ഫണ്ട് അവരുടെ ഖജനാവിൽ എത്തുമെന്നും ഗുപ്ത പറഞ്ഞു. പുതിയ മദ്യ ശാലകൾ തുടങ്ങാൻ അനുവദിക്കില്ല. ഡൽഹിയിലെ യുവാക്കളെ മദ്യത്തില്‍ മുക്കിക്കൊല്ലാനാണ് കെജ്‌രിവാൾ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഗുപ്ത ആരോപിച്ചു.
മദ്യപാനത്തിനുള്ള നിയമപരമായ പ്രായം 25 ൽ നിന്ന് 21 ആയി കുറച്ച പുതിയ എക്സൈസ് നയത്തിന് ഡൽഹി സർക്കാർ മാർച്ച് 23 ന് അംഗീകാരം നൽകിയിരുന്നു. കൂടാതെ ഡൽഹിയിൽ മദ്യവിൽപ്പന നടത്തുന്നതിൽ നിന്നും സർക്കാർ പിൻവാങ്ങുകയും ചെയ്തു. ഇതിലൂടെ വാർഷിക വരുമാന വളർച്ച 20 ശതമാനത്തിലേക്ക് എത്തുമെന്നാണ് സർക്കാർ പറയുന്നത്.