ന്യൂഡൽഹി: അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിൽ പുതിയ വിദ്യാഭ്യാസ നയത്തെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എല്ലാ ഇന്ത്യൻ ഭാഷകളുടെയും സംരക്ഷണം, വികസനം, ശാക്തീകരണം എന്നിവയ്ക്കുള്ള നരേന്ദ്ര മോദി സർക്കാരിന്‍റെ പ്രതിബദ്ധതയാണ് പുതിയ വിദ്യാഭ്യാസ നയം പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിൽ പുതിയ വിദ്യാഭ്യാസ നയത്തെ പ്രശംസിച്ച് അമിത് ഷാ - അമിത് ഷാ
മാതൃഭാഷ, ശക്തമായ ആവിഷ്‌കാര മാധ്യമമാണെന്നും അമിത് ഷാ പറഞ്ഞു.
അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിൽ പുതിയ വിദ്യാഭ്യാസ നയത്തെ പ്രശംസിച്ച് അമിത് ഷാ
മാതൃഭാഷ, ശക്തമായ ആവിഷ്‌കാര മാധ്യമമാണെന്നും അദ്ദേഹം തന്‍റെ സന്ദേശത്തിൽ പറഞ്ഞു. കുട്ടികളിൽ രാജ്യത്തിന്‍റെ സംസ്കാരത്തിന്‍റെ അടിത്തറ ശക്തിപ്പെടുത്തുന്നതിന് മാതൃഭാഷ ഉപയോഗിക്കുന്നത് പരമാവധി ശ്രമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്‍റെ സാംസ്‌കാരിക പൈതൃകവുമായി ബന്ധം പുലർത്താൻ ഈ ദിവസം സാധിക്കട്ടെയെന്നും അദ്ദേഹം തന്‍റെ ആശംസയ്‌ക്കൊപ്പം ട്വീറ്റ് ചെയ്തു.