ന്യൂഡല്‍ഹി:കൊവിഡ് വ്യാപനത്തിനിടെയിലും രാജ്യം 73-ാമത് റിപ്പബ്ളിക് ദിനം വര്‍ണാഭമായി ആഘോഷിക്കുന്നു. ദേശീയ യുദ്ധസ്‌മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമര്‍പ്പിച്ചതോടെയാണ് ചടങ്ങുകള്‍ക്ക് ഔദ്യോഗിക തുടക്കമായത്. രാവിലെ പത്തരയോടെയാണ് റിപ്പബ്ലിക് ദിന പരേഡ് രാജ്‌പഥില്‍ ആരംഭിച്ചത്.
സൈനിക ശക്തി വിളിച്ചോതുന്നതായിരുന്നു പരേഡ്. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് സല്യൂട്ട് സ്വീകരിച്ചു. സ്വാതന്ത്ര്യത്തിന്‍റെ 75–ാം വാർഷികമായ അമൃത് മഹോത്സവത്തിനിടെയാണ് രാജ്യം റിപ്പബ്ലിക് ദിനമെത്തുന്നത്. ഇത്തവണത്തെ ആഘോഷത്തില്‍ വിശിഷ്‌ടാതിഥിയില്ലായിരുന്നു. ലഫ്റ്റ്‌നന്‍റ് ജനറൽ വിജയ് കുമാർ മിശ്രയാണ് പരേഡ് കമാൻഡർ.