ന്യൂഡൽഹി: വാട്‌സ്ആപ്പിന്‍റെ പുതിയ സ്വകാര്യതാ നയം അടിയന്തരമായി മരവിപ്പിക്കാൻ ആവശ്യപ്പെട്ടുള്ള ഹർജി തിങ്കളാഴ്‌ച ഡൽഹി ഹൈക്കോടതി പരിഗണിക്കും. കേസ് ജനുവരി 15 ന് വാദം കേൾക്കുന്നതിനായി ലിസ്റ്റുചെയ്‌തിരുന്നു. എന്നാൽ, ജസ്റ്റിസ് പ്രതിബ എം സിംഗ് വാദം കേൾക്കുന്നതിൽ നിന്ന് സ്വയം പിന്മാറുകയായിരുന്നു. ഇക്കാര്യം കേൾക്കേണ്ടതില്ലെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കിനെയും വാട്‌സ്ആപ്പിനെയും പ്രതിനിധീകരിച്ച് ലഭിച്ച ഇമെയിലിൽ അവർ അതൃപ്‌തി രേഖപ്പെടുത്തിയ ജസ്റ്റിസ് പ്രതിബ ഇക്കാര്യം കേൾക്കാൻ തീരുമാനിക്കാത്തതിനാൽ അത്തരമൊരു ഇമെയിലിന്‍റെ ആവശ്യമില്ലെന്നും പറഞ്ഞിരുന്നു .
വാട്‌സ്ആപ്പിന്‍റെ പുതിയ സ്വകാര്യതാ നയത്തിനെതിരായ ഹർജി ഇന്ന് ഡൽഹി ഹൈക്കോടതിയിൽ - വാട്സ്ആപ്പ് സ്വകാര്യതാ നയം വാർത്തകൾ
ജനുവരി 4 നായിരുന്നു വാട്‌സ്ആപ്പ് സ്വകാര്യതാ നയം അപ്‌ഡേറ്റ് ചെയ്‌തത്
പുതുക്കിയ സ്വകാര്യതാ നയം ഭരണഘടന പ്രകാരമുള്ള ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്നുവെന്ന് ഹർജിയിൽ അഭിഭാഷകൻ വാദിച്ചു. വാട്ട്‌സ്ആപ്പിന്‍റെ പുതിയ സ്വകാര്യതാ നയം സർക്കാർ മേൽനോട്ടം കൂടാതെ ഒരു ഉപയോക്താവിന്‍റെ ഓൺലൈൻ പ്രവർത്തനത്തിലേക്ക് പൂർണ്ണമായി പ്രവേശിക്കാൻ അനുവദിക്കുന്നതാണെന്നും ഹർജിയിൽ അവകാശപ്പെടുന്നുണ്ട്. പുതിയ നയം അനുസരിച്ച് ഉപയോക്താക്കൾക്ക് ഇത് സ്വീകരിക്കാനോ അപ്ലിക്കേഷനിൽ നിന്ന് പുറത്തുകടക്കാനോ മാത്രമെ കഴിയുകയുള്ളു. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള അല്ലെങ്കിൽ മൂന്നാം കക്ഷി അപ്ലിക്കേഷനുകളുമായി അവരുടെ ഡാറ്റ പങ്കിടാതിരിക്കാൻ അവർക്ക് കഴിയില്ല. ആയതിനാൽ, വാട്ട്‌സ്ആപ്പിന്‍റെ പുതിയ സ്വകാര്യതാ നയം അപ്‌ഡേറ്റ് ചെയ്യുന്നത് ഉടൻ നിർത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ഇൻഫർമേഷൻ ടെക്നോളജി ആക്‌ടിന്‍റെ സെക്ഷൻ 79 (2) (സി), സെക്ഷൻ 87 (2) (ഇസഡ്‌ജി) എന്നിവ പ്രകാരം പൗരന്മാർക്ക് നൽകിയിട്ടുള്ള അവകാശങ്ങൾ പ്രകാരം വാട്ട്‌സ്ആപ്പ് ഏതെങ്കിലും മൂന്നാം കക്ഷിയുമായി ഉപയോക്തൃ ഡാറ്റ പങ്കിടുന്നില്ലെന്ന് ഉറപ്പാക്കണം. ജനുവരി 4 നായിരുന്നു വാട്‌സ്ആപ്പ് സ്വകാര്യതാ നയം അപ്‌ഡേറ്റ് ചെയ്‌തത്.