ന്യൂഡൽഹി:രാജ്യതലസ്ഥാനത്ത് കൊവിഡ് വ്യാപനം കുത്തനെ ഉയരുകയാണ്. ഈ സാഹചര്യത്തില്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി അധികൃതര്‍. ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അതോറിറ്റിയാണ് (ഡി.ഡി.എം.എ) ഇതുസംന്ധിച്ച നിര്‍ദേശം പുറത്തിറക്കിയത്.
സ്വകാര്യ ഓഫിസുകള്‍ അടച്ചിടണമെന്നും ജീവനക്കാരോട് വീട്ടിൽ നിന്ന് ജോലി ചെയ്യാനുമാണ് നിര്‍ദേശങ്ങളിലൊന്ന്. റെസ്റ്റോറന്‍റുകള്‍, ബാറുകള്‍ എന്നിവ അടച്ചിടണം. പാര്‍സല്‍ നല്‍കാനുള്ള ഓർഡറുകൾ മാത്രമേ ഈ സ്ഥാപനങ്ങള്‍ക്ക് അനുവദിയ്‌ക്കുകയുള്ളു.
കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 25.65 ശതമാനം
ഡൽഹിയിൽ 24 മണിക്കൂറിനിടെ 21,259 പേര്‍ക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്‌തത്. പോസിറ്റിവിറ്റി നിരക്ക് 25.65 ശതമാനമാണ്. കഴിഞ്ഞ വർഷം മെയ് അഞ്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനിൽ പറയുന്നു. 2021 മെയ് അഞ്ചിന് ഡല്‍ഹിയില്‍ 26.36 ശതമാനമായിരുന്നു പോസിറ്റിവിറ്റി നിരക്ക്.
നിലവില്‍ 74,881 പോരാണ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ എട്ട് മാസത്തിനിടയിലുള്ള ഉയർന്ന നിരക്കാണിത്. ഇതുവരെ 15,90,155 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. 24 മണിക്കൂറിനിടെ ഡൽഹിയിൽ 23 മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 25,200 ആയി.
ALSO READ:ബിജെപിക്ക് കനത്ത പ്രഹരം; യോഗി മന്ത്രിസഭയിലെ ഒരു മന്ത്രി ഉള്‍പ്പെടെ നാല് പേര്‍ പാര്‍ട്ടി വിട്ടു