ബെംഗളൂരു: കർണാടകയിൽ കൊവിഡ് മുൻകരുതൽ നടപടിയായി ജനുവരി രണ്ട് വരെ രാത്രി കർഫ്യൂ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനം. യുകെയിൽ കൊറോണ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. കൊവിഡ് ഉപദേശക സമിതിയുടെ റിപ്പോർട്ടുകളുടെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ ആരോഗ്യമന്ത്രി ഡോ. സുധാകറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മുഖ്യമന്ത്രി ബി.എസ്.വൈ. യെദ്യൂരപ്പയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊവിഡ് മുന്‍കരുതല്‍; കർണാടകയിൽ രാത്രി കർഫ്യൂ ഏര്‍പ്പെടുത്തി
രാത്രി 10 മുതൽ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. രാത്രി കർഫ്യൂ ഏർപ്പെടുത്തുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കും
കർണാടക
രാത്രി 10 മുതൽ രാവിലെ ആറ് വരെയാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. രാത്രി കർഫ്യൂ ഏർപ്പെടുത്തുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കും. ആളുകൾ സർക്കാരുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ജനുവരി ഒന്നിന് സ്കൂളുകൾ വീണ്ടും തുറക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. സുധാകർ അറിയിച്ചു. നവംബർ 25 ന് ശേഷം ബ്രിട്ടനിൽ നിന്ന് മടങ്ങിയെത്തിയ ആളുകളെ 28 ദിവസം നിരീക്ഷണത്തിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.