ചെന്നൈ: തമിഴ്‌നാട്ടിലെ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള തീരുമാനമെടുത്തത്.
സംസ്ഥാനത്തെ തിയേറ്ററുകളിൽ 100 ശതമാനം ആളുകളെ പ്രവേശിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി. കൂടാതെ, നവംബർ ഒന്ന് മുതൽ ഒന്നു മുതൽ എട്ടാം ക്ലാസ് വരെ റൊട്ടേഷൻ അടിസ്ഥാനത്തിൽ ക്ലാസുകൾ ആരംഭിക്കാനും ബാറുകൾ തുറക്കാനും തീരുമാനമായി. കടകളുടെ പ്രവർത്തന സമയത്തിലുണ്ടായിരുന്ന നിയന്ത്രണങ്ങളും നീക്കി.