ഐസ്വാള്‍:മിസോറാമിൽ രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 22 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 3,847 ആയി.
മിസോറാമിൽ 22 പേർക്ക് കൂടി കൊവിഡ് - COVID cases in Mizoram
സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ കണക്കനുസരിച്ച് സംസ്ഥാനത്ത് 343 സജീവ കൊവിഡ് കേസുകളാണുള്ളത്
![മിസോറാമിൽ 22 പേർക്ക് കൂടി കൊവിഡ് 22 new COVID-19 cases in Mizoram ഐസാവോൾ മിസോറാം കൊവിഡ് COVID cases in Mizoram രാജ്യത്തെ കൊവിഡ് കേസുകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9723170-1090-9723170-1606806005183.jpg)
22 പുതിയ കേസുകളിൽ 13 എണ്ണം ഐസ്വാൾ ജില്ലയിലാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ കണക്കനുസരിച്ച് സംസ്ഥാനത്ത് 343 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. 3,499 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. മിസോറാമില്‍ ഇതുവരെ അഞ്ച് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം, ഇന്ത്യയിൽ 31,118 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇന്ത്യയിലെ ആകെ കേസുകൾ 94,62,810 ആയി ഉയർന്നു. 482 പുതിയ മരണങ്ങൾ കൂടി രേഖപ്പെടുത്തി. 1,37,621 ആണ് ആകെ കൊവിഡ് മരണസംഖ്യ. സജീവ കേസുകൾ 4,35,603 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 41,985 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. രാജ്യത്ത് ഇതുവരെ ആകെ 88,89,585 പേർ രോഗമുക്തി നേടി.