ന്യൂഡല്‍ഹി: ഇന്ത്യയിലാകെ 25 പേര്‍ക്ക് ജനിതക മാറ്റം വന്ന കൊവിഡ് കേസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. യുകെയില്‍ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിച്ചവരില്‍ 20 പേര്‍ക്കും കഴിഞ്ഞ രണ്ട് ദിവസങ്ങളായാണ് രോഗം സ്ഥിരീകരിച്ചത്. 25 പേരും ആരോഗ്യ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പുതുതായി രോഗം സ്ഥിരീകരിച്ച അഞ്ച് പേരില്‍ നാലു പേരിലും ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചത് പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലാണ്. ശേഷിക്കുന്ന ഒരാളുടെ പരിശോധന നടത്തിയത് ഡല്‍ഹി ഐജിഐബിയിലാണ്. ഇവരുമായി സമ്പര്‍ക്കമുള്ള സഹയാത്രക്കാരെയും കുടുംബങ്ങളെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
ഇന്ത്യയിലാകെ 25 പേര്‍ക്ക് ജനിതക മാറ്റം വന്ന കൊവിഡ്; ആരോഗ്യമന്ത്രാലയം - Total 25 people in India test positive
രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ 33000 യാത്രക്കാരാണ് യുകെയില്‍ നിന്നെത്തിയത്. ജനുവരി 7 വരെ യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് രാജ്യം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
യുകെയില്‍ നിന്നുള്ള ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ഇന്ത്യക്ക് പുറമെ ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍റ്‌സ്, ഓസ്‌ട്രേലിയ, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍റ്, ജര്‍മനി, കാനഡ, ജപ്പാന്‍, ലെബനന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും സ്‌ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ 33000 യാത്രക്കാരാണ് യുകെയില്‍ നിന്നെത്തിയത്. എല്ലാ യാത്രക്കാരെയും അതത് സംസ്ഥാനങ്ങളില്‍ ആര്‍ടി പിസിആര്‍ പരിശോധനയ്‌ക്ക് വിധേയമാക്കുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഡിസംബര്‍ 23 മുതല്‍ ജനുവരി 7 വരെ യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് രാജ്യം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ വൈറസിന്‍റെ ജനിതകമാറ്റം അറിയുന്നതിനായി പരിശോധനയും നടത്തിവരുന്നു.