ബെംഗളൂരു: ജനിതക മാറ്റം വന്ന കൊറോണ വൈറസിൻ്റെ സാന്നിധ്യം ബെംഗളൂരുവിൽ കണ്ടെത്തി. ബ്രിട്ടനില്‍ നിന്ന് മടങ്ങിയെത്തിയ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുൻകരുതൽ നടപടിയുടെ ഭാഗമായി രോഗബാധിതരുടെ താമസസ്ഥലം അണുവിമുക്തമാക്കി അപ്പാർട്ട്മെൻ്റ് സീൽ ചെയ്‌തു. അപ്പാർട്ട്മെൻ്റിലെ താമസക്കാരെയും ഇതോടൊപ്പം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവർക്ക് വേണ്ട അവശ്യ സാധനങ്ങൾ വീട്ടിൽ എത്തിച്ച് നൽകും.
ബെംഗളൂരുവില്‍ ജനിതക മാറ്റം വന്ന കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തി - അപ്പാർട്ട്മെൻ്റ് സീൽ ചെയ്‌തു
മുൻകരുതൽ ഭാഗമായി രോഗബാധിതരുടെ താമസസ്ഥലം അണുവിമുക്തമാക്കി അപ്പാർട്ട്മെൻ്റ് സീൽ ചെയ്‌തു. അപ്പാർട്ട്മെൻ്റിലെ താമസക്കാരെയും ഇതോടൊപ്പം നിരീക്ഷണത്തിലാക്കി
ജനിതക മാറ്റം വന്ന കൊവിഡ്; ബെംഗളൂരു സ്വദേശികളുടെ അപ്പാർട്ട്മെൻ്റ് സീൽ ചെയ്‌തു
ബെംഗളൂരുവിന് പുറമെ ഹൈദരാബാദിലും പൂനെയിലുമാണ് ജനിതക മാറ്റം വന്ന വൈറസിൻ്റെ സാന്നിധ്യം കണ്ടെത്തിയത്. ബ്രിട്ടനില്‍ നിന്നെത്തിയ ആറ് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യം അതീവ ജാഗ്രതയിലാണ്. വിമാനത്താവളങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കി. മരണ സാധ്യതയില്ലെന്നും ജാഗ്രത കൈവിടരുതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.