ഭുവനേശ്വര്‍ (ഒഡിഷ) :ഒഡിഷയില്‍ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബിജെഡി എംഎല്‍എ ജഗന്നാഥ് ശങ്കര്‍, നിരഞ്ജന്‍ പൂജാരി, ആര്‍ പി സ്വയിന്‍ എന്നിവര്‍ ഉള്‍പ്പെടെ 13 പേരാണ് പുതുതായി സത്യപ്രതിജ്ഞ ചെയ്തത്. 20 അംഗ മന്ത്രിസഭയിലെ സ്പീക്കര്‍ ഉള്‍പ്പടെ എല്ലാ അംഗങ്ങളും ശനിയാഴ്ച രാജിവച്ചിരുന്നു.
ഗവര്‍ണര്‍ ഗണേശി ലാല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ലോക്‌സഭ ഭവന്‍റെ പുതിയ കണ്‍വെന്‍ഷന്‍ സെന്‍ററിലായിരുന്നു ചടങ്ങ്. പുതിയ മന്ത്രിമാരില്‍ അഞ്ച് പേര്‍ വനിതകളാണ്. പ്രമീള മല്ലിക്, ഉഷ ദേവി, തുകുനി സാഹു എന്നിവരാണ് ഇതില്‍ ആദ്യമായി സ്ഥാനമേല്‍ക്കുന്നവര്‍. കൂടാതെ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള സരകയും മന്ത്രിസഭയില്‍ എത്തി. സ്പീക്കര്‍ എസുർജ്യ നാരായണ പത്രോയും ശനിയാഴ്ച രാജിവച്ചിരുന്നു.