അഗര്‍ത്തല (ത്രിപുര) : മണിക് സാഹ ത്രിപുര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതിന് പിന്നാലെ കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് അഗർത്തലയിൽ 11 എംഎൽഎമാർ കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്. മുഖ്യമന്ത്രി മണിക് സാഹ, മുൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ രാജ്ഭവനിൽ നടക്കുന്ന പരിപാടിയിൽ ഗവർണർ എസ്.എൻ ആര്യ സത്യവാചകം ചൊല്ലിക്കൊടുക്കും. ബി.ജെ.പിയുടെ ഒമ്പത് പേരും ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുരയിലെ (ഐ.പി.എഫ്.ടി.) രണ്ടു പേരുമാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.
മണിക് സാഹ സര്‍ക്കാരിലെ കാബിനറ്റ് മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും - മണിക് സാഹ സര്‍ക്കാരിലെ കാബിനറ്റ് മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ബി.ജെ.പിയുടെ ഒമ്പത് പേരും ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുരയിലെ (ഐ.പി.എഫ്.ടി.) രണ്ടു പേരുമാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്
മണിക് സാഹ സര്‍ക്കാരിലെ കാബിനറ്റ് മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ബിപ്ലബ് കുമാർ ദേബ് രാജി സമർപ്പിച്ചതിന് പിന്നാലെ ശനിയാഴ്‌ച നടന്ന ബിജെപി യോഗം കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തിൽ സാഹയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം മുമ്പാണ് സംസ്ഥാനത്ത് നേതൃമാറ്റത്തിന് ബിജെപി തീരുമാനിച്ചത്. രാജ്യസഭാ എംപിയും സംസ്ഥാനത്തെ പാർട്ടി അധ്യക്ഷനുമാണ് സാഹ. 2016ലാണ് കോൺഗ്രസ് വിട്ട് സാഹ ബിജെപിയിൽ ചേർന്നത്. 2020ൽ പാർട്ടി അധ്യക്ഷനാകുകയും ഈ വർഷം മാർച്ചിൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു.