അമരാവതി: ആന്ധ്രാപ്രദേശില്‍ വൈ.എസ് ജഗൻമോഹൻ റെഡ്ഡിയുടെ പുതിയമന്ത്രിസഭ ഇന്ന് രാവിലെ 11.31ന് സത്യപ്രതിജ്ഞ ചെയ്യും. പഴയ 11 മന്ത്രിമാര്‍ ഉള്‍പ്പടെ 25 പേരാണ് പുതിയമന്ത്രിസഭയിലുള്ളത്. വെലഗപ്പുടിയിലെ സംസ്ഥാന സെക്രട്ടേറിയറ്റിന് സമീപമുള്ള പാർക്കിങ് ലോട്ടിലാണ് ചടങ്ങ്.
ആന്ധ്രയില്‍ മന്ത്രിസഭ പുനഃസംഘടന: സത്യപ്രതിജ്ഞ ഇന്ന് - പുതിയ മന്ത്രിസഭയുടെ ഘടന
2019 മേയ് 30നാണ് ജഗൻ റെഡ്ഡി ആന്ധ്ര മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്
വൈസ്.എസ് സർക്കാർ ഏകദേശം മൂന്നു വർഷം പിന്നിടാനിരിക്കെയാണ് മന്ത്രിസഭാ പുനഃസംഘടന. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഗവർണർ ബിശ്വ ഭൂഷനുമായി വൈ.എസ് ജഗൻമോഹൻ റെഡ്ഡി കൂടിക്കാഴ്ച നടത്തിയിരുന്നു.
2019 മേയ് 30നാണ് ജഗൻ റെഡ്ഡി ആന്ധ്ര മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. രണ്ടര വർഷം കഴിഞ്ഞാൽ മന്ത്രിസഭ സമ്പൂർണമായി പുനഃസംഘടിപ്പിക്കുമെന്ന് അന്ന് റെഡ്ഡി അറിയിച്ചിരുന്നു. 2021 ഡിസംബറിൽ പുനഃസംഘടന നടത്താനായിരുന്നു പദ്ധതിയെങ്കിലും കൊവിഡിനെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. 175 അംഗ നിയമസഭയിൽ 151 സീറ്റുമായാണ് ജഗൻ റെഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി ഭരണത്തിലേറിയത്.
Also read: പുനഃസംഘടന : ആന്ധ്രാപ്രദേശില്‍ എല്ലാ മന്ത്രിമാരും രാജിവച്ചു