തിരുച്ചിറപ്പളളി: ഗവൺമെന്‍റ് ഗേൾസ് സ്‌കൂളിലെ ശുചിമുറിക്ക് സമീപം നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. ജനിച്ച് മണിക്കൂറുകൾ മാത്രമായ ആൺകുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുച്ചിറപ്പളളി ജില്ലയിലെ തിരുവമ്പൂരിനടുത്ത് കാട്ടൂരിൽ ആദി ദ്രാവിഡർ വെൽഫെയർ ഗവൺമെന്‍റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ ഡിസംബർ എട്ടിനാണ് സംഭവം.
തുടർന്ന്, തിരുവെമ്പൂർ പൊലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൃതദേഹം തിരുച്ചി മഹാത്മാഗാന്ധി മെമ്മോറിയൽ സർക്കാർ ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനയച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുഞ്ഞിനെ ആരാണ് ശുചിമുറിക്ക് സമീപം ഉപേക്ഷിച്ചത്, സ്‌കൂളിലെ ടോയ്‌ലറ്റിൽ ജനിച്ച കുഞ്ഞാണോ അതോ മറ്റാരെങ്കിലും കുഞ്ഞിനെ സ്‌കൂളിൽ ഉപേക്ഷിച്ചതാണോ, സംഭവത്തിൽ പുറത്തുനിന്ന് ആർക്കെങ്കിലും പങ്കുണ്ടോ എന്നിങ്ങനെയുള്ള വിഷയങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്.