കേരളം

kerala

ETV Bharat / bharat

പുതുക്കിയ കാർഷിക നിയമങ്ങൾ യുഎൻ പ്രഖ്യാപനം ലംഘിക്കുന്നതാണെന്ന് സംയുക്ത കിസാൻ മോർച്ച

ഡൽഹി അതിർത്തികളിൽ നടക്കുന്ന പ്രക്ഷോഭത്തിന്‍റെ 110-ാം ദിനത്തോടനുബന്ധിച്ച്‌ ''സ്വകാര്യവത്കരണ,കോർപ്പറേറ്റ് വിരുദ്ധ ദിനം'' എന്ന പേരിൽ മെമ്മോറണ്ടം സംയുക്ത കിസാൻ മോർച്ച പ്രധാനമന്ത്രിക്ക്‌ നൽകിയിരുന്നു.

സംയുക്ത കിസാൻ മോർച്ച  പുതുക്കിയ കാർഷിക നിയമങ്ങൾ  യുഎൻ പ്രഖ്യാപനം  New agri laws  UN declaration  SKM to UNHRC
പുതുക്കിയ കാർഷിക നിയമങ്ങൾ യുഎൻ പ്രഖ്യാപനം ലംഘിക്കുന്നതാണെന്ന് സംയുക്ത കിസാൻ മോർച്ച

By

Published : Mar 16, 2021, 1:51 PM IST

ന്യൂഡൽഹി:കേന്ദ്രസർക്കാരിന്‍റെ പുതുക്കിയ കാർഷിക നിയമങ്ങൾ കർഷകരുടെ അവകാശങ്ങൾ സംബന്ധിച്ച യുഎൻ പ്രഖ്യാപനം ലംഘിക്കുന്നതാണെന്ന്‌ സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) നേതാവ് ദർശൻ പാൽ . ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിന്‍റെ 46-ാമത് സെഷനിൽ തയാറാക്കിയ വീഡിയോയിൽ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡൽഹി അതിർത്തികളിൽ നടക്കുന്ന പ്രക്ഷോഭത്തിന്‍റെ 110-ാം ദിനത്തോടനുബന്ധിച്ച്‌ ''സ്വകാര്യവത്കരണ,കോർപ്പറേറ്റ് വിരുദ്ധ ദിനം'' എന്ന പേരിൽ ഒരു മെമ്മോറണ്ടം സംയുക്ത കിസാൻ മോർച്ച പ്രധാനമന്ത്രിക്ക്‌ നൽകിയിരുന്നു. ‌ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുന്ന നയം നീക്കണമെന്നും ഡീസൽ, പെട്രോൾ, പാചക വാതകം എന്നിവയുടെ വില ഉടൻ കുറയ്ക്കണമെന്നും മെമ്മോറണ്ടത്തില്‍ ആവശ്യപ്പെട്ടിരുന്നു .

ABOUT THE AUTHOR

...view details