കേരളം

kerala

ETV Bharat / bharat

സ്വജനപക്ഷപാതം കോണ്‍ഗ്രസില്‍ മാത്രം ഒതുങ്ങുന്നതല്ല, തുറന്നുപറഞ്ഞ് പി ചിദംബരം - സ്വജനപക്ഷപാതം കോണ്‍ഗ്രസില്‍

തന്‍റെ കുടുംബാംഗങ്ങളില്‍ ആരെങ്കിലും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്ന സാഹചര്യത്തില്‍ താന്‍ രാജിവയ്‌ക്കുമെന്നും ചിദംബരം

P Chidambaram discuss resignation on the question of family politics  Chidambaram praised Stalin government  Chidambaram resignation  p chidambaram about nepotism in congress  ex central financial minister p chidambaram  മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ധനമന്ത്രിയുമായ പി ചിദംബരം  സ്വജനപക്ഷപാതം കോണ്‍ഗ്രസില്‍  സ്വജനപക്ഷപാതവും ഇന്ത്യന്‍ രാഷ്ട്രീയവും
സ്വജനപക്ഷപാതം കോണ്‍ഗ്രസില്‍ മാത്രം ഒതുങ്ങുന്നതല്ല, തുറന്നുപറഞ്ഞ് പി ചിദംബരം

By

Published : Jun 11, 2022, 4:32 PM IST

ശിവഗംഗ:സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അവസരമായി കാണുന്നെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ധനമന്ത്രിയുമായ പി. ചിദംബരം. സംസ്ഥാന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടിയില്ലെന്നും ചിദംബരം പറഞ്ഞു. വെള്ളിയാഴ്‌ച കാരക്കുടിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്‍റെ കുടുംബാംഗങ്ങളില്‍ ആരെങ്കിലും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്ന സാഹചര്യത്തില്‍ താന്‍ രാജിവയ്‌ക്കുമെന്ന് കോണ്‍ഗ്രസിലെ സ്വജനപക്ഷപാത നയത്തോട് പ്രതികരിച്ച് അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ മാത്രമല്ല ബിജെപിയിലും സ്വജനപക്ഷപാതം ഉണ്ടെന്നും രാഷ്‌ട്രീയത്തിന്‍റെ ആ തലം മാറണമെന്നും, 2024 മുതൽ കോൺഗ്രസ് പാർട്ടി ഒരു പരിവർത്തനത്തിലേക്ക് പോകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ചിദംബരം വ്യക്തമാക്കി.

ക്ഷേത്ര കാര്യങ്ങളിലുള്ള സർക്കാർ ഇടപെടൽ മൂലം തമിഴ്‌നാട്ടിലുണ്ടായ വിവാദങ്ങളിലും അദ്ദേഹം തന്‍റെ നിലപാട് വ്യക്തമാക്കി. ക്ഷേത്ര വിഷയങ്ങളിൽ നിരീശ്വരവാദികൾ ഇടപെടരുത്. അതുപോലെ ആത്മീയ കാര്യങ്ങളിൽ സർക്കാരും ഇടപെടരുത്. നിയമപ്രകാരം കണക്കുകള്‍ അറിയാന്‍ ട്രഷറിക്ക് അവകാശമുണ്ട്.

ക്ഷേത്ര ഭരണത്തിൽ ഇടപെടാതെ കണക്കുകൾ പരിശോധിക്കാൻ സാധിക്കും. നടരാജ ക്ഷേത്രത്തിലെ ട്രഷറി വകുപ്പും ക്ഷേത്ര ഭരണസമിതിയും സംസാരിച്ച് പ്രശ്‌നം പരിഹരിക്കണമെന്നും ചിദംബരം പറഞ്ഞു. ഡിഎംകെയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാർ ഒരു വർഷത്തിനിടെ തെറ്റായ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി എല്ലാ തീരുമാനങ്ങളും ശരിയായി എടുക്കുന്നുവെന്നും സ്റ്റാലിൻ സർക്കാരിനെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ആഭ്യന്തര ഭരണത്തിൽ കേന്ദ്രസർക്കാർ പൂർണമായും പരാജയപ്പെട്ടു. പെട്രോൾ, ഡീസൽ വില നേരത്തെ കുറയ്‌ക്കേണ്ടതായിരുന്നു. സംസ്ഥാനങ്ങൾക്ക് നൽകാത്ത ഫണ്ടുകളുടെ നികുതി ഗവൺമെന്‍റ് കുറയ്‌ക്കുന്നില്ല. ഗവർണർ ഭരണഘടനയ്‌ക്ക് അനുസൃതമായി സ്വതന്ത്രമായി പ്രവർത്തിക്കണമെന്നും ബിൽ തടയാന്‍ പാടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

For All Latest Updates

ABOUT THE AUTHOR

...view details