തിരുനെല്‍വേലി (തമിഴ്നാട്): നാല് പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് ഗുരുതമായി പരിക്കേല്‍ക്കുകയും ചെയ്ത അടിമത്തിപ്പൻ കുളം ക്വാറിയില്‍ പൊലീസിന്‍റെ നേതൃത്വത്തില്‍ സ്ഫോടനം നടത്തി. ക്വാറിയുടെ പരിസരം സുരക്ഷിതമാക്കുന്നതിന്‍റെ ഭാഗമായാണ് പൊലീസിന്‍റെ നടപടി.
300 അടി താഴ്ചയിലേക്കാണ് പാറ ഇടിഞ്ഞുവീണാണ് ഇവിടെ നാല് തൊഴിലാളികള്‍ മരിച്ചത്. രണ്ട് പേര്‍ക്ക് ഗുരുതമായി പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ ക്വാറി ഉടമയുള്‍പ്പടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
നാല് പേരുടെ മരണത്തിന് ഇടയാക്കിയ ക്വാറി സുരക്ഷിതമാക്കാന്‍ സ്ഫോടനം നടത്തി തമിഴ്നാട് പൊലീസ് Also Read: 300 അടി താഴ്‌ചയിൽ കുടുങ്ങി 6 ക്വാറി തൊഴിലാളികൾ, രണ്ട് പേരെ പുറത്തെടുത്തു ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
ശേഷം സംഭവത്തില്‍ അന്വേഷണം നടത്തിയ അധികൃതര്‍ ക്വാറിയും പരിസരവും വീണ്ടും അപകടത്തിലാണെന്നും മണ്ണിടിച്ചിലിന് സാധ്യത ഉണ്ടെന്നും കണ്ടെത്തി. ഇതോടെ ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയും അപകടകരമെന്ന് കണ്ടെത്തിയ സ്ഥലത്ത് നിയന്ത്രിത സ്ഫോടനം നടത്തുകയുമായിരുന്നു.
ഈ സ്ഫോടനത്തിന്‍റെ ദൃശ്യങ്ങള്‍ പൊലീസ് തന്നെയാണ് പുറത്തുവിട്ടത്. എന്നാല്‍ പൊലീസ് ഇടപെട്ട് സ്ഫോടനം നടത്തിയതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.