കേരളം

kerala

ETV Bharat / bharat

നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു; മുംബൈ മലയാളി ഉള്‍പ്പെടെ 3 പേര്‍ക്ക് ഒന്നാം റാങ്ക് - യു.ജി

ഒന്നാം റാങ്ക് നേടിയ മൂന്നുപേരില്‍ ഒരാള്‍ മുംബൈ മലയാളിയ കാര്‍ത്തിക ജി നായരാണ്.

NEET-UG results declared  20 candidates share top 5 all-India rankings  NEW DLEHI  all-India rankings  National Eligibility-cum Entrance Test  NEET  നീറ്റ് പരീക്ഷാഫലം  മുംബൈ മലയാളി  യു.ജി  നീറ്റ്
നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു; മുംബൈ മലയാളി ഉള്‍പ്പെടെ 3 പേര്‍ക്ക് ഒന്നാം റാങ്ക്

By

Published : Nov 2, 2021, 8:22 AM IST

ന്യൂഡൽഹി: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷാഫലം (നീറ്റ്-യു.ജി) പ്രസിദ്ധീകരിച്ചു. ഒന്നാം റാങ്ക് മൂന്നുപേരാണ് ഇത്തവണ പങ്കിട്ടത്. മൃണാള്‍ കുട്ടേരി (തെലങ്കാന), തന്മയ് ഗുപ്‌ത (ഡല്‍ഹി), കാര്‍ത്തിക ജി നായര്‍ ( മഹാരാഷ്ട്ര) എന്നിവര്‍ക്കാണ് ഒന്നാം റാങ്ക്. മുംബൈ മലയാളിയാണ് കാര്‍ത്തിക ജി നായര്‍.

ALSO READ:മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ് അറസ്റ്റില്‍

മൂവരും 720 മാർക്കാണ് നേടിയത്. കേരളത്തില്‍ നിന്നുള്ള ഗൗരിശങ്കര്‍ എസ് 17-ാം റാങ്ക് നേടി. വൈഷണ ജയവര്‍ധനന്‍ 23-ാം റാങ്കും നിരുപമ പി 60-ാം റാങ്കും നേടി. സെപ്‌റ്റംബര്‍ 12 ന് നടത്തിയ നീറ്റ് പരീക്ഷയില്‍ 16 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ആണ്‍കുട്ടികളേക്കാള്‍ 1.19 ലക്ഷം പെണ്‍കുട്ടികളാണ് നീറ്റില്‍ യോഗ്യത നേടിയത്.

ABOUT THE AUTHOR

...view details