ന്യൂഡൽഹി: മെഡിക്കൽ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റിന്‍റെ രജിസ്ട്രേഷൻ ആരംഭിച്ചു. ഇത്തവണ കുവൈറ്റിലും പരീക്ഷാകേന്ദ്രമുണ്ട്.
നീറ്റ് പരീക്ഷയുടെ ചരിത്രത്തിൽ ആദ്യമായാണ് മിഡിൽ ഈസ്റ്റില്‍ കേന്ദ്രം ഒരുക്കുന്നത്. മിഡിൽ ഈസ്റ്റിലെ വിദ്യാർഥി സമൂഹത്തിന് പരീക്ഷ സുഗമമാക്കുന്നതിനായാണ് കുവൈറ്റില്‍ പരീക്ഷാകേന്ദ്രം തുറന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു.
13 ഭാഷകളിലാണ് ഇത്തവണ പരീക്ഷ നടക്കുക. ഹിന്ദി, അസമീസ്, ബംഗാളി, ഒഡിയ, ഗുജറാത്തി, മറാഠി, തെലുങ്ക്, കന്നട, തമിഴ്, ഉർദു, ഇംഗ്ലീഷ് എന്നിവയ്ക്ക് പുറമെ ഇത്തവണ മലയാളം, പഞ്ചാബി ഭാഷകളിലും വിദ്യാർഥികൾക്ക് പരീക്ഷ എഴുതാം.
Also Read: കൂടുതല്‍ വാക്‌സിന്‍, എയിംസിലടക്കം പിന്തുണയും തേടി ; മോദിയുമായുള്ള കൂടിക്കാഴ്‌ച സൗഹാര്‍ദപരമെന്ന് മുഖ്യമന്ത്രി
പുതുക്കിയ വിദ്യാഭ്യാസ നയപ്രകാരം പ്രാദേശിക ഭാഷകൾ പ്രോത്സാഹിപ്പിക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് പുതിയ ഭാഷകൾ കൂട്ടിച്ചേർത്തതെന്ന് മന്ത്രി പറഞ്ഞു. http://ntaneet.nic.inഎന്ന വെബ്സൈറ്റിലാണ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്യേണ്ടത്.