ന്യൂഡൽഹി: അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് ആഗസ്റ്റ് 1ന് നടക്കും. പരീക്ഷാ ചുമതലയുള്ള നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ്(എൻടിഎ) ഇക്കാര്യം വ്യക്തമാക്കിയത്. ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾ ഉൾപ്പെടെ 11 ഭാഷകളിലായാണ് പരീക്ഷ നടക്കുക.
നീറ്റ് 2021: പരീക്ഷ തിയതി പ്രഖ്യാപിച്ചു - നാഷണൽ ടെസ്റ്റിങ് ഏജൻസി
എഴുത്തു പരീക്ഷ രീതിയിലാവും പ്രവേശന പരീക്ഷ നടക്കുക
നീറ്റ് 2021: പരീക്ഷാത്തീയതി പ്രഖ്യാപിച്ചു
പരീക്ഷാ ഫീസ്, സിലബസ്, പരീക്ഷാ കേന്ദ്രങ്ങൾ, പരീക്ഷയെ സംബന്ധിച്ച മറ്റു വിവരങ്ങൾ എന്നിവ ഉടൻതന്നെ വെബ്സൈറ്റിൽ ലഭ്യമാകുമെന്നും എൻടിഎ അറിയിച്ചു.
എംബിബിഎസ്, ബിഡിഎസ്, ബിഎഎംസ്, ബിഎസ്എംസ്, ബിയുഎംസ്, ബിഎച്ച്എംഎസ് എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് നീറ്റ് .
Last Updated : Mar 13, 2021, 8:39 AM IST