പാനിപ്പത്ത്(ഹരിയാന): ഇന്ത്യന്‍ അത്ലറ്റിക്‌സിന്‍റെ സുവര്‍ണ കുമാരന്‍ നീരജ് ചോപ്രയുടെ (Neeraj Chopra) വിജയക്കുതിപ്പുകള്‍ക്ക് പിന്നിലെ രഹസ്യം പങ്കുവയ്‌ക്കുകയാണ് പിതാവ് സതീഷ് ചോപ്ര (Satish Chopra). നീരജിന്‍റെ വിജയത്തിന് കളമൊരുക്കിയതിന് പിന്നില്‍ കൂട്ടുകുടുംബ സംവിധാനത്തിന് വലിയ പങ്കുണ്ടെന്നാണ് പിതാവിന്‍റെ വെളിപ്പെടുത്തല്‍. പാനിപ്പത്തില്‍ ഇടിവി ഭാരത് (ETV Bharat) പ്രതിനിധിയോട് സംസാരിക്കവെയാണ് നീരജിന്‍റെ പിതാവ് മനസുതുറന്നത്.
കൂട്ടുകുടുംബം വഴിവെട്ടിയ നീരജ്: "ഞങ്ങള്‍ നാല് സഹോദരങ്ങളാണ്. നിങ്ങള്‍ സഹോദരങ്ങള്‍ ഒരിക്കലും വേര്‍പിരിയരുതെന്ന് എന്‍റെ പിതാവ് ധരം സിങ് ചെറുപ്പത്തില്‍ തന്നെ ഞങ്ങളോട് പറയുമായിരുന്നു. ഇത് അക്ഷരാര്‍ഥത്തില്‍ തന്നെ ഞങ്ങള്‍ നടപ്പാക്കി. നാലുപേരും ഒരുമിച്ചാണ് താമസം. നീരജിന് മൂന്ന് പിതൃസഹോദരന്മാരാണുള്ളത്. ഭീം ചോപ്ര, സുരേന്ദ്ര ചോപ്ര, സുല്‍ത്താന്‍ ചോപ്ര. ഭീം ചോപ്രയ്ക്കാണ് കുട്ടികളുടെ പഠനകാര്യങ്ങളും സ്പോര്‍ട്‌സ് പരിശീലനവും അടക്കമുള്ള കാര്യങ്ങളുടെ ചുമതല.
സുല്‍ത്താന്‍ ചോപ്ര കൃഷിയും മറ്റു കാര്യങ്ങളും നോക്കിനടത്തും. സുരേന്ദ്ര ചോപ്രയ്ക്ക് മറ്റു ചില ഉത്തരവാദിത്തങ്ങളാണ്. സന്ദര്‍ശകരെ കാണുന്നതും വീട്ടിലെ മറ്റു കാര്യങ്ങള്‍ നോക്കി നടത്തുന്നതുമൊക്കെ എന്‍റെ ഉത്തരവാദിത്തമാണ്. ഒരു കമ്പ് ഒടിക്കാന്‍ എളുപ്പമാണ്. പക്ഷേ ഒരു കെട്ട് കമ്പുകള്‍ ഒന്നിച്ച് ഒടിക്കുക പ്രയാസമാണ്. ഈ തത്വത്തിലൂന്നിയാണ് ഞങ്ങള്‍ ഒന്നിച്ച് മുന്നേറാന്‍ തീരുമാനിച്ചത്. നിശ്ചയമായും ഇത്തരമൊരു കൂട്ടുകുടുംബത്തില്‍ വളര്‍ന്നതിന്‍റെ കൂടി ഫലമാണ് നീരജ് ചോപ്രയുടെ വിജയം" എന്ന് പിതാവ് സതീഷ് ചോപ്ര പറഞ്ഞു.
വിജയാഘോഷത്തിനൊരുങ്ങി കുടുംബം:നിരജ് ചോപ്രയുടെ വിജയം (Neeraj Chopra's Success) ആഘോഷിക്കാന്‍ തന്നെ ഉറച്ചിരിക്കുകയാണ് കുടുംബം. നീരജ് ചോപ്രയ്ക്ക് ഇനിയുമേറെ ടൂര്‍ണമെന്‍റുകളില്‍ പങ്കെടുക്കാനുണ്ട്. അതുകൊണ്ടു തന്നെ പരിശീലനം അത്യാവശ്യമാണ്. പരിശീലന തിരക്കുകള്‍ക്ക് തടസ്സമാകാത്ത വിധത്തില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനാണ് കുടുംബം ആലോചിക്കുന്നതെന്നും നീരജിനോട് ആലോചിച്ച ശേഷം മാത്രമായിരിക്കും ആഘോഷങ്ങളെക്കുറിച്ച് തീരുമാനിക്കുകയെന്നും നീരജ് ചോപ്രയുടെ പിതൃസഹോദരന്മാരില്‍ ഒരാളായ ഭീം ചോപ്ര വ്യക്തമാക്കി.
ജാവലിന്‍ ത്രോയില്‍ (Javelin Throw) ജൂനിയര്‍ ലോക ചാമ്പ്യനായി രാജ്യാന്തര വേദികളില്‍ ശ്രദ്ധേയനായി തുടങ്ങിയ നിരജ് ചോപ്ര ഡയമണ്ട് ലീഗിലും (Diamond League) കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും (Asian Games) ഒളിമ്പിക്‌സിലും (Olympics) ഇപ്പോള്‍ ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും (World athletics championships) സ്വര്‍ണം എറിഞ്ഞു വീഴ്ത്തിയാണ് രാജ്യത്തിന്‍റെ അഭിമാനം കൊടുമുടിയിലെത്തിച്ചത്. ഇന്ത്യന്‍ സേനയില്‍ സുബേദാറായി സേവനമനുഷ്ഠിക്കുന്ന നീരജ് ചോപ്ര അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പാരിസ് ഒളിമ്പിക്‌സിനും യോഗ്യത നേടിയിട്ടുണ്ട്.
Also Read: How Much Prize Money Did Neeraj Chopra Get നീരജിന് ലഭിക്കുക ലക്ഷങ്ങള്‍; ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌സിലെ സമ്മാനത്തുക അറിയാം...
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌സില്‍ പുരുഷന്മാരുടെ ജാവലിന്‍ ത്രോ ഫൈനലില്‍ 88.17 മീറ്റര്‍ എറിഞ്ഞാണ് നീരജ് 'സുവര്‍ണ ദൂരം' കണ്ടെത്തിയത് (Neeraj Chopra Wins Gold World Athletics Championships). ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌സില്‍ ഒരു ഇന്ത്യന്‍ താരം സ്വര്‍ണം നേടുന്നത് ഇതാദ്യമായിരുന്നു.