ഡെറാഡൂൺ:ഉത്തരാഖണ്ഡിൽ രാഷ്‌ട്രീയ പ്രതിസന്ധി ഉടലെടുക്കുന്നതിനാൽ സംസ്ഥാന നേതൃത്വത്തെ വീണ്ടും മാറ്റേണ്ടതുണ്ടെന്ന് കോൺഗ്രസ് നേതാവും മുൻ സംസ്ഥാന മന്ത്രിയുമായ നവപ്രഭട്ട്. നിലവിൽ മുഖ്യമന്ത്രി തിരാത് സിങ് റാവത്ത് എംഎൽഎയല്ല. സെപ്റ്റംബർ ഒൻപതിന്ന് ആറുമാസം പൂർത്തിയാകുന്നതിനുമുമ്പ് റാവത്ത് നിയമസഭയിൽ തെരഞ്ഞെടുക്കപ്പെട്ട അംഗമായിരിക്കണം.
സിറ്റിങ് എംഎൽഎമാരുടെ മരണത്തെത്തുടർന്ന് സംസ്ഥാനത്തെ ഗംഗോത്രി, ഹൽദ്വാനി നിയമസഭാ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. സംസ്ഥാന അസംബ്ലിയുടെ കാലാവധി 2022 മാർച്ചിൽ അവസാനിക്കും. ഒൻപത് മാസത്തിന് ശേഷം മുഖ്യമന്ത്രി തിരാത് സിങ് റാവത്തിന് സ്ഥാനത്ത് തുടരാൻ കഴിയില്ലെന്നും നവപ്രഭട്ട് പറഞ്ഞു.