ഭൂവനേശ്വർ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്. ഏറ്റവും മോശം അവസ്ഥയെ നേരിടാൻ തയ്യാറാകേണ്ടതുണ്ടെന്ന് അവലോകന യോഗത്തിൽ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരോടും ജില്ലാ കലക്ടർമാരോടും മുഖ്യമന്ത്രി പറഞ്ഞു.
'പ്രകൃതി ദുരന്തം പോലെ കൊവിഡിനെ നേരിടണം'; ഉദ്യോഗസ്ഥരോട് ഒഡിഷ മുഖ്യമന്ത്രി - Naveen patnaik
ഏറ്റവും മോശം അവസ്ഥയെ നേരിടാൻ തയ്യാറാകേണ്ടതുണ്ടെന്ന് അവലോകന യോഗത്തിൽ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരോടും ജില്ലാ കലക്ടർമാരോടും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യം മുഴുവൻ ഇപ്പോൾ ഗുരുതരമായ പ്രതിസന്ധിയിലാണ്. പ്രധാന നഗരങ്ങളിലും മെട്രോകളിലും ആരോഗ്യ സംരക്ഷണം കടുത്ത സമ്മർദത്തിലാണ്. അത് മനസ്സിൽ വെച്ചുകൊണ്ട് സ്ഥിതിഗതികൾ കൈകാര്യം ചെയ്യാൻ നാം ജാഗ്രത പാലിക്കണമെന്നും നവീന്‍ പട്നായിക് ഉദ്യോഗസ്ഥരെ ഓര്‍മ്മിപ്പിച്ചു.
കൊവിഡ് -19 രണ്ടാം തരംഗം യുവാക്കളെ ബാധിക്കുന്നതിൽ പട്നായിക് യോഗത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. രണ്ടും മൂന്നും കൊവിഡ് വകഭേദങ്ങള്‍ കൂടുതല്‍ അപകടം പിടിച്ചതാണ്. രോഗികളില്‍ ഇത് സങ്കീർണതകൾ സൃഷ്ടിക്കുന്നുണ്ട്. ഇത് കണക്കിലെടുത്ത് നേരിടാൻ തയ്യാറാകേണ്ടതുണ്ട്. പ്രകൃതിദുരന്തത്തെ നേരിടാൻ പദ്ധതിയിടുന്നതുപോലെ ഒരുങ്ങണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോടു പറഞ്ഞു.