ന്യൂഡൽഹി : ഇന്ത്യയിലെ ഓരോ പൗരനും മാതൃഭാഷയിൽ അഭിമാനം കൊള്ളണമെന്നും അത് ഉപയോഗിക്കുന്നതിൽ മോശം വിചാരിക്കേണ്ടതില്ലെന്നും ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു.
ഭാഷ നിശ്ചലമായ ആശയമല്ല, അവയെ സമ്പന്നമാക്കുന്നതിന് ചലനാത്മകവും സജീവവുമായ സമീപനം സ്വീകരിക്കേണ്ടതിന്‍റെ ആവശ്യകതയുണ്ട്.
READ MORE:അരക്ഷിതമായി അഫ്‌ഗാന്‍ ; കാബൂളില്‍ വീണ്ടും സ്ഫോടനം
മാതൃഭാഷ പ്രതിദിന ജീവിതത്തിൽ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തെലുങ്ക് ഭാഷാദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിലായിരുന്നു പ്രതികരണം.
നൂറ് വർഷത്തെ സമ്പന്നമായ സാഹിത്യചരിത്രമുള്ള പുരാതന ഭാഷയാണ് തെലുങ്കെന്നും ഉപരാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. തെലുങ്ക് എഴുത്തുകാരനും ഭാഷാശാസ്‌ത്രജ്ഞനുമായ ഗിഡുഗു വെങ്കട്ട രാമമൂർത്തിയുടെ ജന്മദിനമാണ് തെലുങ്ക് ഭാഷാദിനമായി ആചരിക്കുന്നത്.