ഹൈദരാബാദ്: ലോക്ക്ഡൗണില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയതിന് ശേഷവും തെലങ്കാനയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘന കേസുകളുടെ എണ്ണം കുറഞ്ഞിട്ടില്ലെന്ന് പൊലീസ്. പ്രോട്ടോക്കോള്‍ ലംഘനത്തിന് പ്രതിദിനം 8,000 കേസുകൾ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്ന് ഹൈദരാബാദ് സിറ്റി പൊലീസ് കമ്മിഷണർ അഞ്ജനി കുമാർ അറിയിച്ചു. ലോക്ക്‌ഡൗണ്‍ മാനദണ്ഡങ്ങള്‍ പതിവായി ലംഘിക്കുന്ന ഒരു ശതമാനം ജനം ഉണ്ട്. കൊവിഡ് വ്യാപനം കുറയുന്നത് വരെ വീടിനുള്ളില്‍ കഴിയണമെന്ന് ജനങ്ങളോട് അഭ്യർഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം : തെലങ്കാനയില്‍ പ്രതിദിനം 8,000 കേസുകള്‍
നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തെലങ്കാനയില്‍ ലോക്ക്‌ഡൗണ്‍ ജൂണ്‍ 10 വരെ നീട്ടിയിട്ടുണ്ട്.
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം: തെലുങ്കാനയില്‍ പ്രതിദിനം 8,000 കേസുകള്‍
Read more: തെലങ്കാനയിൽ 2493 പേർക്ക് കൂടി കൊവിഡ്, 15 മരണം
അതേസമയം, ആരോഗ്യ വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം തെലങ്കാനയിൽ 2,493 പുതിയ കൊവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌തത്. 3308 പേര്‍ രോഗമുക്തി നേടി. 15 കൊവിഡ് മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തു. സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 5,80,844 ആണ്. നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ ലോക്ക്ഡൗൺ ജൂൺ 10 വരെ നീട്ടിയിട്ടുണ്ട്.