ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും 50 കൊവിഡ് വാക്‌സിനുകൾ കൂടി മൂന്ന് ദിവസത്തിനകം എത്തിക്കുമെന്ന് കേന്ദ്ര സർക്കാർ. ഇതുവരെ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും 16.54 കോടി വാക്‌സിൻ ഡോസുകളാണ് സൗജന്യമായി നൽകിയതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ അറിയിച്ചു.
60 ലക്ഷം വാക്‌സിനുകൾ സംസ്ഥാനങ്ങൾക്ക് എത്തിക്കുമെന്ന് കേന്ദ്രം - കൊവിഡ് വാക്സിൻ വിതരണം
മെയ് ഒന്ന് മുതൽ രാജ്യത്തെ 18 വയസിനുമുകളിലെ എല്ലാവർക്കും വാക്‌സിൻ നൽകാനുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയിരുന്നു
![60 ലക്ഷം വാക്‌സിനുകൾ സംസ്ഥാനങ്ങൾക്ക് എത്തിക്കുമെന്ന് കേന്ദ്രം India covid vaccine covid vaccine distribution covid vaccine stock ഇന്ത്യ കൊവിഡ് ഇന്ത്യ കൊവിഡ് വാക്സിൻ കൊവിഡ് വാക്സിൻ വിതരണം കൊവിഡ് വാക്സിൻ സ്റ്റോക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-01:18:38:1620028118-corona-o1xroqg-0305newsroom-1620028105-588.jpg)
മൂന്ന് ദിവസത്തിനകം 60 ലക്ഷം വാക്‌സിനുകൾ സംസ്ഥാനങ്ങൾക്ക് എത്തിക്കുമെന്ന് കേന്ദ്രം
75 ലക്ഷത്തോളം കൊവിഡ് വാക്‌സിൻ നിലവിൽ സംസ്ഥാനങ്ങളുടെ പക്കലുണ്ടെന്നും കേന്ദ്രം അറിയിച്ചു. മെയ് ഒന്ന് മുതൽ രാജ്യത്തെ 18 വയസിനുമുകളിലെ എല്ലാവർക്കും വാക്‌സിൻ നൽകാനുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയിരുന്നു. നിർമാതാക്കളിൽ നിന്ന് നേരിട്ട് വാക്‌സിൻ വാങ്ങാൻ സംസ്ഥാനങ്ങൾക്കും സ്വകാര്യ ലാബുകൾക്കും അനുമതി നൽകിയിട്ടുണ്ട്. ജനുവരി 16നായിരുന്നു രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണം ആരംഭിച്ചത്.