ന്യൂഡൽഹി : ദേശീയ വനിത കമ്മിഷനിൽ കഴിഞ്ഞ വർഷം ലഭിച്ചത് 31,000ത്തോളം പരാതികൾ. 2014ന് ശേഷമുള്ള ഏറ്റവും ഉയർന്ന ക്രൈം റേറ്റാണിതെന്നും ഇതിൽ പകുതിയോളം കേസുകളും ഉത്തർ പ്രദേശിൽ നിന്നുള്ളതാണെന്നും കമ്മിഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ടു. 2020നെ അപേക്ഷിച്ച് 30 ശതമാനം വർധനവാണ് സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ 2021ൽ ഉണ്ടായത്. 2020ൽ 23,722 പരാതികളാണ് ലഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
വനിത കമ്മിഷനിൽ ലഭിച്ച 30,864 പരാതികളിൽ 11,013 പരാതികൾ അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്‍റെ ലംഘനവും 6,633 പരാതികൾ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടും 4,589 പരാതികൾ സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ടുള്ളതുമാണ്. ഉത്തർ പ്രദേശ് 15,828, ഡൽഹി 3,336, മഹാരാഷ്‌ട്ര 1,504, ഹരിയാന 1,460, ബിഹാർ 1,456 എന്നിങ്ങനെയാണ് പരാതികളുടെ കണക്ക്.
READ MORE:കടവന്ത്രയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ; ഗൃഹനാഥൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ