കേരളം

kerala

ETV Bharat / bharat

ഇതുവരെ 11,800 ടൺ ഓക്സിജൻ വിതരണം ചെയ്തതായി ഇന്ത്യൻ റെയിൽവേ - Indian Railway

കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, തമിഴ്‌നാട്, ഹരിയാന, തെലങ്കാന, പഞ്ചാബ്, കേരളം, ഡൽഹി, ഉത്തർപ്രദേശ് എന്നീ 13 സംസ്ഥാനങ്ങളിൽ ഓക്സിജൻ എക്‌സ്‌പ്രസ് എത്തിച്ചു.

 Oxygen Express trains മെഡിക്കൽ ഓക്സിജൻ Indian Railway ഇന്ത്യൻ റെയിൽവേ
രാജ്യത്തു ഇതുവരെ 11,800 ടൺ ഓക്സിജൻ വിതരണം ചെയ്തതായി ഇന്ത്യൻ റെയിൽവേ

By

Published : May 19, 2021, 8:35 PM IST

ന്യൂഡൽഹി:727 ടാങ്കറുകളിലായി 11,800 ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ വിവിധ സംസ്ഥാനങ്ങളിലേക്ക് ഇതുവരെ എത്തിച്ചതായി ഇന്ത്യൻ റെയിൽവേ. മൊത്തം 196 ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ ഇതുവരെ യാത്ര പൂർത്തിയാക്കി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് 800 ഓളം എൽ‌എം‌ഒ ഓക്സിജൻ എക്സ്പ്രസ് വിതരണം ഒടുന്നുണ്ടെന്നു മന്ത്രാലയം അറിയിച്ചു. ഉത്തരാഖണ്ഡ്, കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, തമിഴ്‌നാട്, ഹരിയാന, തെലങ്കാന, പഞ്ചാബ്, കേരളം, ഡൽഹി, ഉത്തർപ്രദേശ് എന്നീ 13 സംസ്ഥാനങ്ങളിൽ ഓക്സിജൻ എക്‌സ്‌പ്രസ് എത്തിച്ചു.

Also read: കൊവിഡ് ഭേദമായി 3 മാസത്തിന് ശേഷം വാക്സിന്‍ എടുക്കാമെന്ന് എൻഇജിവിഎസി

മഹാരാഷ്ട്രയിൽ ഇതുവരെ 521 ടൺ, ഉത്തർപ്രദേശിൽ 2,979 ടൺ, മധ്യപ്രദേശിൽ 498 ടൺ, ഹരിയാനയിൽ 1,507 ടൺ, തെലങ്കാനയിൽ 653 ടൺ, രാജസ്ഥാനിൽ 97 ടൺ, കർണാടകയിൽ 481 ടൺ, ഉത്തരാഖണ്ഡിൽ 200 ടൺ, തമിഴ്‌നാട്ടിൽ 440 ടൺ, ആന്ധ്രയിൽ 227 ടൺ, പഞ്ചാബിൽ 81 ടൺ, കേരളത്തിൽ 117 ടൺ, ഡൽഹിയിൽ 3,978 ടൺ എന്നിങ്ങനെയാണ് ഓക്സിജൻ എത്തിച്ചത്.

ABOUT THE AUTHOR

...view details