ലഖ്‌നൗ:ഖുശിനനഗറിലെ നാരായണി നദിയിൽ ബോട്ടിൽ കുടുങ്ങിയ 150 പേരെ ദേശിയ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തി. എഞ്ചിൻ തകരാറിനെ തുടർന്ന് നദിയുടെ നടുവിൽ കുടുങ്ങിയ ബോട്ടിലെ യാത്രക്കാരെയാണ് എൻഡിആർഎഫ് സംഘമെത്തി രക്ഷപ്പെടുത്തിയത്.
സ്ഥലത്തെത്തിയ ഉടനെ പത്ത് മിനിറ്റിനുള്ളിൽ ഓപ്പറേഷൻ ആരംഭിച്ചുവെന്നും ബോട്ടുകളിൽ 30-40 പേരെയായാണ് രക്ഷപ്പെടുത്തിയതെന്നും ഗോരഖ്‌പൂർ എൻഡിആർഎഫ് സംഘം അറിയിച്ചു. നദിക്ക് നടുവിൽ നിന്നുപോയ ബോട്ട് വെള്ളത്തിന്‍റെ ചലനത്തിന് അനുസരിച്ച് മൂന്ന് കിലോമീറ്ററോളം സഞ്ചരിച്ചിരുന്നു. കൃഷി ആവശ്യങ്ങൾക്കായി പുഴയുടെ മറുകരയിലേക്ക് പോയ ആളുകൾ തിരികെയെത്തവെയാണ് അപകടത്തിൽപെട്ടത്.